കാറിൽ 2000, 500നോട്ടുകൾ കൊണ്ട് നിറച്ച് രഹസ്യമായി കടത്തി... പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ വേങ്ങരയില്‍ കണ്ടെത്തിയത് വന്‍ കുഴല്‍പ്പണ വേട്ട

2000, 500 നോട്ടുകളാണ് സംഘത്തില്‍ നിന്നും പിടികൂടിയത്. വേങ്ങര എസ്‌ഐ സംഗീത് പുനത്തിന്റെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 38 ലക്ഷം രൂപയുമായി നാലംഗ സംഘം പിടിയിലായി. ഇന്നലെ വൈകീട്ട് നാലുമണിയോടെ സംഭവം.
വേങ്ങര-മഞ്ചേരി സ്വദേശികളായ നിസാര്‍, ജലീല്‍ നവാസ്, നൗഷാദ്, എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാരാത്തോട് പെട്രോള്‍ പമ്ബിനടുത്ത് നിന്ന് പണം പിടികൂടിയത്.
https://www.facebook.com/Malayalivartha























