Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവും മകനും യാത്രയായി ! ; കരൾ പിളരുന്ന വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്ത് ഒരമ്മ

10 JANUARY 2019 08:13 AM IST
മലയാളി വാര്‍ത്ത

വിധിയുടെ വിളയാട്ടത്തിൽ പ്രവാസിയായ ഭർത്താവും ഏക മകനും തന്നെ വിട്ടു പോയെങ്കിലും തളരാതെ ഒരമ്മ, അതാണ് കൊല്ലംശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ ജീവിതം. ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസിയായ അച്ഛനെ വിളിക്കാൻ പോയ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമലിനേയും അച്ഛൻ രാജന്‍ പിള്ളയും ശൂരനാട് നിവാസികളുടെ ഒരിക്കലും മങ്ങാത്ത ഓർമ്മയായി ഇന്നും അവശേഷിക്കുന്നുണ്ട്.

അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍ (21). വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായിവീട്ടിലേക്ക് വരവെയാണ് അപകടത്തിൽപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസ് ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണക്കാവ് വെച്ച് ബസുമായി കൂട്ടിയിടിച്ചു. കാർ വളവുതിരിഞ്ഞ് വരുമ്പോൾ എതിരേ ശിവഗിരി തീർഥാടകരുമായി വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ശാസ്താംകോട്ടയിൽനിന്ന്‌ അഗ്നിരക്ഷാസേനയും പോലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ രാജന്‍ പിള്ള തല്‍ക്ഷണം മരണമടയുകയായിരുന്നു.

അമലിന്റെ കാലുകൾ രണ്ടും ഓടിഞ്ഞുതൂങ്ങി. വാരിയെല്ലുൾപ്പെടെ തകർന്ന നിലിയിലായിരുന്നു. അമലിനെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക്ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഖം മാറുന്നതിന് മുമ്പെതന്നെ മകന്റെ മരണ വാര്‍ത്തയും തളര്‍ത്തിയ രാജന്‍പിള്ളയുടെ ഭാര്യ വിജയശ്രീപക്ഷേ മകന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുയായിരുന്നു. സംസ്ഥാനത്ത് മരണാനന്തരഅവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറിവിജയശ്രീയുടെ മകന്‍ അമല്‍.

മകന്‍ അമല്‍ രാജ് മസ്തിഷിക മരണം സ്ഥിതീരിച്ചതോടെ സംസ്ഥാന മരണാനന്തരഅവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകര്‍കുടുംബാഗംങ്ങളോട് അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും , ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികൾക്കും, കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ 4 മണിക്ക് നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (14 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (34 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (58 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends