Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയില്‍ മറുപടി ഉറപ്പ്... പോലീസ് തിരിച്ചയച്ച ക്രിമിനല്‍ കേസ് പ്രതി ശബരിമലയില്‍ കയറിയെന്ന വാദം സ്ഥിരീകരിക്കാനാകാതെ പോലീസ്; അതീവ സുരക്ഷാ മേഖലയില്‍ ഒരീച്ചപോലും അറിയാതെ നിരീക്ഷണത്തിലുള്ള മഞ്ജു വേഷംമാറി പതിനെട്ടാം പടി കയറിയെന്നു പറഞ്ഞാല്‍....

10 JANUARY 2019 03:17 PM IST
മലയാളി വാര്‍ത്ത

ഒരു വശത്ത് ശബരിമലയില്‍ യുവതി കയറിയെന്ന് ചാനലിലൂടെ നല്‍കി പ്രകോപിപ്പിക്കുമ്പോള്‍ അത് ശരിക്കും പോലീസിനാണ് തലവേദനയാകുന്നത്. രണ്ട് യുവതികളെ ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ കയറ്റിയതിന്റെ പേരുദോഷം കോടതിയില്‍ നിന്നുപോലുമുണ്ടായി. അതിന് പിന്നാലെയാണ് ശ്രീലങ്കന്‍ യുവതിയും ഇന്നലെ മഞ്ജു കയറിയെന്ന വാദവും ശക്തി പ്രാപിക്കുന്നത്. എന്നാല്‍ ഇതു രണ്ടും പോലീസ് സ്ഥിരീകരിക്കുന്നില്ല. 

അതേ സമയം മഞ്ജു ശബരിമലയില്‍ കയറിയെന്നാണ് അവകാശം ഉന്നയിക്കുന്നത്. ഇതോടെ പോലീസിനെ വെട്ടിലാക്കുന്ന പ്രചരണമാണ് നടക്കുന്നത്. ശബരിമലയില്‍ സുരക്ഷ വീഴ്ച്ചയെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം . പൊലീസ് തിരിച്ചയച്ച ക്രിമിനല്‍ കേസ് പ്രതി ആള്‍മാറാട്ടം നടത്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതായാണ് അവര്‍ സംശയിക്കുന്നത്. താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി യുവതി തന്നെയാണ് രംഗത്തെത്തിയത്.

വേഷം മാറിയാണ് യുവതി ശബരിമലയില്‍ പ്രവേശിച്ചത്. ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജുവാണ് മല കയറി എന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. നേരത്തെ ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ചതിനു ശേഷം അനുമതി നിഷേധിച്ചിരുന്നു. സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്നതിനെ തുടര്‍ന്നാണ് പ്രവേശിക്കാനെത്തിയ യുവതിയെ അന്ന് പൊലീസ് തടഞ്ഞത്.

തിരുമുറ്റത്ത് മൊബൈലിലൂടെ ചിത്രമെടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് പോലും നിയന്ത്രണമുണ്ടെന്നിരിക്കെ ഇവര്‍ ദൃശ്യങ്ങളെടുത്തത് പൊലീസ് പിന്തുണയോടെ ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്

കൊല്ലം ഗസ്റ്റ് ഹൗസ് മാനേജരെയും മറ്റും ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് .സ്ഥാനാര്‍ഥിയായും ഇവര്‍ മത്സരിച്ചിട്ടുണ്ട്.

പൊലീസ് സുരക്ഷയില്ലാതെയാണ് സന്നിധാനത്തെത്തിയതെന്നാണ് മഞ്ജു അവകാശപ്പെട്ടത്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രായം ചെന്നതുപോലെ വേഷപ്രച്ഛന്നയായിട്ടാണു മഞ്ജു സന്നിധാനത്തെത്തിയതെന്ന് വിഡിയോയില്‍ നിന്നു വ്യക്തമാണ്. തലമുടി നരപ്പിച്ച് കറുത്ത വസ്ത്രമണിഞ്ഞാണിവര്‍ സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തലിനു സമീപമുള്ള ഫ്‌ളൈ ഓവറിനുമുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

അതേസമയം, യുവതി ദര്‍ശനം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ പ്രതികരിക്കുന്നില്ലെന്നു ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്ത് പ്രതികരിച്ചു.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിലൊന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയാണ്.

നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. തമിഴ്‌നാട് ബസുകള്‍ക്ക് പമ്പയ്ക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.

മകരവിളക്കിന് വീണ്ടും ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറാണ് സമര്‍പ്പിച്ചത്. ശബരിമലയില്‍ നിലവില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends