Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ ജീവനക്കാരികളെ അസമയത്ത് സൊറ പറയാൻ വിളിച്ചാൽ ഇനി അകത്ത്; ഓഫീസിലെ പെണ്‍കുട്ടി ജോലി കഴിഞ്ഞിറങ്ങുന്നതു മുതല്‍ പാതിരാത്രി വരെ അവളെ പല കാര്യങ്ങള്‍ പറഞ്ഞ് ഫോണ്‍ ചെയ്തു പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിമാരൊക്കെ ചപ്പാത്തി പരത്താന്‍ പഠിച്ചിരിക്കുന്നത് നല്ലതാണ്

10 JANUARY 2019 01:04 PM IST
മലയാളി വാര്‍ത്ത

സംവരണവും തിരഞ്ഞെടുപ്പും പാര്‍ലമന്റിന്റെ ഇരുസഭകളിലും കുഴഞ്ഞുമറിയുമ്പോള്‍ പണിയെടുക്കുന്ന സ്ത്രീകളുടെ മാനസികസ്വസ്ഥതയ്ക്കായി അവതരിപ്പിക്കപ്പെട്ട ഒരു സ്വകാര്യബില്‍ മാധ്യമശ്രദ്ധ നേടാതെപോയി. അഥവാ, പുരുഷന്മാരായ മാധ്യമമേധാവികള്‍ അതിനെ പൂഴ്ത്തി. ഇന്നല്ലെങ്കില്‍ നാളെ നിയമമായാല്‍ സ്ത്രീകള്‍ക്ക മനസ്സമാധാനം പകരാന്‍ ഏറെ ഇടയാക്കാവുന്ന ആ ബില്ലിന്റെ ഉള്ളറകളിലേക്ക് മലയാളി വാര്‍ത്ത സധൈര്യം കടന്നുചെല്ലുന്നു.

ജോലി സമയത്തിന് ശേഷം തൊഴില്‍ദാതാവിന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശമാണ് ലോക്‌സഭയില്‍ എന്‍.സി.പിയുടെ അംഗമായ സുപ്രിയാ സുലെ സ്വകാര്യബില്ലായി അവതരിപ്പിച്ചത്. The right to disconnect എന്നാണ്ഈ ബില്ലിനെ സുപ്രിയ സുലെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിലെ ഒരു കാലത്തെ ഗര്‍ജ്ജിക്കുന്ന സിംഹവും ഒരു പക്ഷേ നാളത്തെ പ്രധാനമന്തിയുമാകാന്‍ സാദ്ധ്യതയുമുള്ള ശരത് പവാറിന്റെ മകളും പാര്‍ട്ടി നേതാവുമാണ് സുപ്രിയ സുലെ. സ്ത്രീത്തൊഴിലാളികളുടെ സ്വകാര്യജീവിതവും ജോലിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തി, മാനസിക പിരിമുറുക്കം കുറക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യമായി അവര്‍ എടുത്തുകാട്ടുന്നത്. ജോലിസമയത്തിനു ശേഷമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാന്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ ആന്റ്ലേ ബര്‍ മന്ത്രിമാരടങ്ങുന്ന ക്ഷേമ സമിതി സ്ഥാപിക്കുക, പത്തിലധികം
ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ അവരുമായി കൂടിയാലോചിച്ച് സ്ഥാപനങ്ങളിലെ അംഗങ്ങളടങ്ങുന്ന ക്ഷേമ സമിതി ആരംഭിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ബില്‍ മുന്നോട്ടുവയ്ക്കുന്നു.

മൊബൈല്‍- ഡിജിറ്റല്‍ കെട്ടുപാടുകളില്‍ നിന്നു സ്വതന്ത്രമാക്കി പണിയാളരായ പെണ്ണുങ്ങളെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവരാക്കുവാന്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട് ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ വീട്ടിലെത്തിയാല്‍ ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കേണ്ടിവരുന്ന അവസ്ഥ അവരുടെ ദയനീയമുഖമാണ് വെളിവാക്കുന്നത്. തൊഴിലുള്ള പുരുഷന്‍ വീട്ടിലെത്തിയാല്‍ വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാറില്ല. പുരുഷന്‍ അടുക്കളയില്‍ കയറുന്നത് അധമമായ കാര്യമായാണ് നമ്മുടെ ആചാരങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഇതുമൂലം രാത്രിപകല്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടേത്. ഇതിനിടയിലാണ് ഓഫീസില്‍നിന്ന് ബോസ് പല കാര്യങ്ങള്‍ക്കായി വിളിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം ഓഫീസിലെ പിരിമുറുക്കം ഒഴിയാബാധയായി അവളെ പിന്തുടരുന്നു. ഈ സാഹചര്യത്തില്‍ പരിശോധിക്കുമ്പോഴാണ് സുപ്രിയ സുലെയുടെ സ്വകാര്യ ബില്‍ ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ അടുത്തുനിന്നു കാണുന്ന ഒന്നായി മാറുന്നത്. 24 മണിക്കൂറും തൊഴിലുമായി ബന്ധപ്പെട്ട് നിലനില്‍ക്കേണ്ടിവരുന്ന അവസ്ഥ സ്ത്രീകളില്‍ ഉറക്കക്കുറവ്, സംഘര്‍ഷം, വൈകാരിക പിരിമുറുക്കം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങെ മുന്‍നിര്‍ത്തി സുപ്രിയ സുലെ പറയുന്നു. അവധി ദിവസങ്ങളില്‍ പോലും കോളുകള്‍ക്കും ഇ-മെയിലുകള്‍ക്കും
മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്ന തൊഴിലാളിസ്ത്രീകള്‍ രോഗാതുരരാകുന്നതോടെ അത് ജോലിയേയും ജീവിതത്തേയും ഒരു പോലെ ബാധിക്കുന്നുവെന്ന് അവര്‍ പറയുന്നു.

എന്തായാലും, ഓഫീസിലെ പെണ്‍കുട്ടി ജോലി കഴിഞ്ഞിറങ്ങുന്നതു മുതല്‍ പാതിരാത്രി വരെ അവളെ പല കാര്യങ്ങള്‍ പറഞ്ഞ് ഫോണ്‍ ചെയ്തു പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിമാരൊക്കെ ചപ്പാത്തി പരത്താന്‍
പഠിച്ചിരിക്കുന്നത് നല്ലതാണ്. ജയിലിലെത്തിയാല്‍ പാറ ചുമക്കാന്‍ പറഞ്ഞു വിടാതിരിക്കാന്‍ അതു നല്ലതായിരിക്കും. പക്ഷേ, ഇതൊന്നും കേട്ട് മുതലാളിമാര്‍ പേടിക്കേണ്ടെന്നും ഒരു പക്ഷം പറയുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയലാഭത്തിനുവേണ്ടി സംവരണ ബില്ലും മുത്താലാഖ് ബില്ലും കൊണ്ടുവന്ന പുരുഷവര്‍ഗ്ഗം പതിറ്റാണ്ടുകഴിഞ്ഞിട്ടും വനിതാബില്ലിനെ തിരഞ്ഞുനോക്കാത്ത നാടാണ് നമ്മുടേത്. ഫോണ്‍ കട്ടുചെയ്യാനുള്ള സ്ത്രീയുടെ അവകാശത്തിന് ഇനിയും സമയമെടുക്കുെമെന്ന് അർഥം.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends