Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി ചോദ്യ മാതൃക ചോർന്നോ ?; ഗവണ്‍മെന്റ് പ്രസില്‍ നിന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് കൊടുത്തയച്ച അതീവപ്രാധാന്യമുള്ള രേഖകള്‍ ചോര്‍ന്നതായി സംശയം

10 JANUARY 2019 01:27 PM IST
മലയാളി വാര്‍ത്ത

ഗവണ്‍മെന്റ് പ്രസില്‍ നിന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് കൊടുത്തയച്ച അതീവപ്രാധാന്യമുള്ള രേഖകള്‍ ചോര്‍ന്നതായി സംശയം. എസ്.എസ്.എല്‍.സി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറാണോ ചോര്‍ന്നതെന്ന് സംശയം ബലപ്പെടുകയാണ്. അതേസമയം ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കി.

ഗുരുതര സുരക്ഷാ വീഴ്ചയാണ് ഡി.പി.ഐയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വരുത്തിയത്. അതിവപ്രധാന്യമുള്ള തപാലുകളും ഫയലുകളും എത്തുന്ന സീക്രട്ട് സെക്ഷന്റെ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഉണ്ടായിരിക്കെ സര്‍ക്കാര്‍ പ്രസില്‍ നിന്ന് എത്തിയതുള്‍പ്പെടെയുള്ള അതീവപ്രാധാന്യമുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങിയത് സര്‍ജന്റ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31-നാണ് സംഭവം. വന്‍വീഴ്ചയായി കണക്കാക്കപ്പെട്ട സംഭവത്തില്‍ അതീവ രഹസ്യ സ്വഭാവമുള്ള കൂടുതല്‍ ഫയലുകളും തപാലുകളും ചോര്‍ന്നെന്ന് സംശയം ബലപ്പെടുന്നത്.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റനു മാത്രമാണ് അതീവപ്രാധാന്യമുള്ള ഇവ ഒപ്പിട്ടു വാങ്ങാനുള്ള അധികാരം ഉള്ളത്. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ അഭാവത്താല്‍ ഇദ്ദേഹം ചുമതലപ്പെടുത്തിയാല്‍ മാത്രം ഡി.പി.ഐയുടെ പി.എ, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്കാണ് സീക്രട്ട് സെക്ഷനില്‍ എത്തുന്ന തപാലുകളും ഫയലുകളും ഒപ്പിട്ടു വാങ്ങാനുള്ള അധികാരം ഉള്ളൂ. എന്നാല്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒന്നിച്ച് അവധിയില്‍ പോകാന്‍ പാടില്ല ഇവരാരുമില്ലെങ്കില്‍ തപാല്‍ സൂപ്രണ്ടിനും ഇതിന് അധികാരമുണ്ട്. പക്ഷേ ഇത് അത്യപൂര്‍വ്വമായേ ഉണ്ടാകൂ.

എന്നാല്‍ ഡിസംബര്‍ 31-ന് ഡി.പി.ഐയില്‍ സംഭവിച്ചത് ഈ ജീവനക്കാരെല്ലാം ഓഫീസില്‍ ഉണ്ടായിരിക്കെ സെക്യൂരിറ്റി ചുമതല മാത്രമുള്ള സര്‍ജന്റ് ആണ് പല പ്രധാന തപാലുകളും ഫയലുകളും അന്ന് ഒപ്പിട്ട് വാങ്ങിയത്. ഇത് ഗുരുതരവീഴ്ചയാണ്. 31-ന് സ്ഥാനമൊഴിഞ്ഞ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന് ആര്‍ഭാടമായ യാത്രയയപ്പ് നല്‍കുന്ന തിരക്കിലായിരുന്നു ജീവനക്കാരെല്ലാം. ഓഫീസിന് അന്ന് അപ്രഖ്യാപിത 'അവധി' പ്രഖ്യാപിച്ചാണ് യാത്രയയപ്പ് അംഘടിപ്പിച്ചത്. ഇത് വിവാദമായതിനിടെയാണ് അടുത്ത ഗുരുതരമായ വീഴ്ച പുറത്തു വരുന്നത്.

വന്‍ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് അന്ന് ഡയറക്ടര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. രാവിലെ 11 മുതല്‍ ഗാനമേളയും മറ്റ് കലാപരിപാടികളുമൊക്കെയായാണ് ആഘോഷങ്ങള്‍ പൊടിപൊടിച്ചത്. ജീവനക്കാരില്‍ നിന്ന് ആയിരങ്ങള്‍ പിരിച്ചതിനു പുറമേ സംസ്ഥാന-ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നൃത്താധ്യാപകരില്‍ നിന്ന് ഉള്‍പ്പെടെ വന്‍തുക വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിറ്റേന്ന് സര്‍ക്കാരിന്റെ വനിതാ മതിലും രണ്ടിന് മന്നം ജയന്തിയുടെ അവധിയുമായിരുന്നു. അതുകൊണ്ടു തന്നെ അതീവപ്രാധാന്യമുള്ള തപാലുകളും ഫയലുകളും പരിശോധിക്കാന്‍ വൈകി.

ഒപ്പിട്ടു വാങ്ങിയവയുടെ പ്രാധാന്യം സര്‍ജന്റിന് അറിയാനാകാതെ പോയതും ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതരവീഴ്ച്ചയും മൂലം പല രേഖകളും സമയത്ത് കൈകാര്യം ചെയ്യാതെയ്യും വന്നു. അപ്രഖ്യാപിത അവധി നലകിയ കാര്യത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ അനുകൂല സംഘടനയായിരുന്നു യാത്രയയപ്പ് ചടങ്ങുകളുടെ സംഘാടകര്‍ എന്നതിനാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും സജീവമായിരിക്കെയാണ് അടുത്ത വിവാദവും ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends