Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന് പ്രളയ സെസ്: പ്രളയാനന്തര പുനർനിർമ്മാണത്തിന് ഒരു ശതമാനം വരെ സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി

10 JANUARY 2019 07:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് പ്രളയ സെസ് ചുമത്താം. പ്രളയാനന്തര പുനർനിർമ്മാണത്തിന് ഒരു ശതമാനം വരെ സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി നൽകി. ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ചുമത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പ്രളയാനന്തര കേരളത്തിലെ പുനർനിർമ്മാണത്തിനായി ഒരു ശതമാനം വരെ അധിക നികുതി ചുമത്തുന്നതിനാണ് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയത്.. രണ്ടുവർഷത്തേക്ക് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്താം.

ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ സെസിലൂടെ പ്രതിവർഷം 500 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിന് അധിക വായ്പ സ്വീകരിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.ചെറുകിട സംരഭകൾക്ക് പ്രയോജനപ്രദമായ മറ്റ് തീരുമാനങ്ങളും കൗൺസിലിലുണ്ടായി.
ജി എസ് ടി രജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്തി.എന്നാൽ സംസ്ഥാനക്കൾക്ക് ഇത് നടപ്പിലാക്കണയൊന്ന് തീരുമാനിക്കാം.50 ലക്ഷം വരെ വരുമാനമുള്ള സംരഭങ്ങൾക്ക് 6 ശതമാനം സേവന നികുതി നൽകിയാൽ മതി.ഒന്നര കോടി രൂപക്ക് താഴെ ഇടപാട് നടത്തുന്നവർ വർഷത്തിൽ ഒരിക്കൽ നികുതി റിട്ടേൺ സമർപ്പിച്ചൽ മതി. ഒന്നരക്കോടി വരെ അനുമാന നികുതി ഒരു ശതമാനമായും നിശ്ചയിച്ചു.സംസ്ഥാന ലോട്ടറികളുടെ നികുതി 28 ശതമാനമാക്കി ഉയർത്താനുള്ള നീക്കത്തെ കേരളം ശക്തമായി എതിർത്തു. ഒമ്പത് സംസ്ഥാനങ്ങളും വിയോജിപ്പറിയിച്ചു. തുടർന്ന് വിഷയം പ്രത്യേക സമിതിയുടെ പരിശോധനക്ക് വിടാനും ജി എസ് ടി കൗൺസിൽ തീരുമാനിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends