സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വർമയെ മാറ്റി; തീരുമാനം സെലക്ഷൻ കമ്മിറ്റിയുടേത്

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വർമയെ മാറ്റി. അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന സെലക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരടങ്ങിയ സമിതിയാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അലോക് വര്‍മ്മ സ്ഥലംമാറ്റിയിരുന്നു . ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്നാഗര്‍, ഡിഐജി എം.കെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, അഡീഷണല്‍ ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്
അന്വേഷണ ഏജന്‍സിയുടെ ഇടക്കാല ഡയറക്ടറായിരുന്ന എം നാഗേശ്വര റാവു പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ അലോക് വര്‍മ്മ ബുധനാഴ്ച പിന്‍വലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍.
അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് 77 ദിവസത്തിന് ശേഷമാണ് അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha























