ഇരവിപുരത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























