ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്

ടൂറിസം മേഖലയില്‍ കനത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസക്. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് തോമസ് ഐസക് മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കി. വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ അക്രമം ഇടയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു. വിദേശ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി.
പണിമുടക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണെന്ന് തോമസ് ഐസക് വിലയിരുത്തി. വിദേശ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. ആറുമാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികളുടെ കുറവാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ ഉണ്ടായത്. ഈ മാസം നടന്ന ഹര്‍ത്താലിലും, രണ്ടു ദിവസത്തെ പണിമുടക്കിലും സംസ്ഥാനത്തിനുണ്ടായ നഷ്ടം 3000 കോടിയിലേറെയാണെന്നാ് കണക്കുകള്‍.
https://www.facebook.com/Malayalivartha

























