Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധങ്ങളെ ഞങ്ങൾക്ക് ഭയമില്ല... ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന 'ആർപ്പോ ആർത്തവത്തിൽ' താരമായി ബിന്ദുവും കനക ദുർഗയും

14 JANUARY 2019 09:21 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നതാണ് 'ആർപ്പോ ആർത്തവം'. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

അതേസമയം ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയർത്തി ആർപ്പോ ആർത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുർഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികൾ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആർപ്പോ ആർത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം രീതിയിൽ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരല്ലെന്നും ഇവര്‍ പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് തൊട്ടുകൂടായ്മയ്ക്കെതിരെ പ്രതിഷേധശബ്ദമായി പരിപാടിയ്ക്ക് തുടക്കമായത്. ആർത്തവം അശുദ്ദിയല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ആർപ്പോ ആർത്തവം വേദിയിൽ എത്തി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കൊച്ചിയിൽ രണ്ടു പരിപാടികളിൽ പങ്കെടുത്തുവെങ്കിലും ആർപ്പോ ആർത്തവം വേദിയിൽ എത്തില്ല എന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

അതേസമയം സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പേര് പരിപാടിക്ക് പിന്തുണയുമായി എത്തി. ആർത്തവ അയിത്തത്തിനെതിരെ സംസ്ഥാനത്ത് നിയമം പാസാക്കണമെന്ന ആവശ്യം കൂട്ടായ്മ ഉയർത്തുന്നുണ്ട്. ഈ വിഷയത്തിലും ഇതോടൊപ്പം ശബരിമല വിധി, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ നടക്കും. പൊതുസമ്മേളനത്തിൽ സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റർ, അനിത ദുബൈ, കെ ആർ മീര, സുനിൽ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends