സഹോദരൻ മരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സമാനമായ രീതിയിൽ സഹോദരിക്കും ദാരുണാന്ത്യം; രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം പിന്നെ കാണുന്നത് മരിച്ച നിലയിൽ; ഞെട്ടലോടെ സൗദി മലയാളികള്‍

ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പാണ് മരണമടഞ്ഞത്. അതിന് പിന്നാലെയാണ് ഇപ്പോൾ സഹോദരിയും മരണപ്പെട്ടിരിക്കുന്നത്. സഹോദരന് പിന്നാലെ ഇരുപത്തിനാല്കാരിയായ സഹോദരിയും ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഒരു പ്രൈവറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന്‍ എം ജോര്‍ജ്.
രാത്രി റൂമില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ജിഫിലി. സഹോദരന്‍ ജിഫിന്‍ മരിച്ചു മാസങ്ങള്‍ പിന്നിടും മുമ്പ് സഹോദരിയും ഇന്നലെ മരിച്ചെന്ന ദുരന്ത വാര്‍ത്തയാണ് സുഹൃത്തുക്കളും ബന്ധുക്കളും കേട്ടത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്. ജിഫിന്‍ പ്രൈവറ്റ് കമ്ബനി യായ മാജിദ്‌അല്‍ദോസരി കമ്ബനിയില്‍ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. തലേദിവസം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിന്‍ കാലത്തു ഉണര്‍ന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോള്‍ മരിച്ചിരുന്നു. സമാനമായ മരണമാണ് സഹോദരിക്കും സംഭവിച്ചതെന്നാണ് സൂചന. സഹോദരങ്ങളുടെ മരണം കണ്ണീരോടെയാണ് സൗദി മലയാളികള്‍ കേട്ടത്.
https://www.facebook.com/Malayalivartha

























