Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെക്നോപാർക്ക് പരിസര പ്രദേശങ്ങളിലും ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തിയ 2 ഹോട്ടലുകള്‍ പൂട്ടിച്ചു; 9 സ്ഥാപനങ്ങള്‍ക്ക് നേരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

15 JANUARY 2019 09:01 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ടെക്നോപാർക്ക് പരിസര പ്രദേശങ്ങളിലും ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭയുടെ ആരോഗ്യവകുപ്പ് വിഭാഗം റെയ്ഡ് നടത്തി. റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയ 2 ഹോട്ടലുകള്‍ പൂട്ടികുകയും 9 സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസും നല്‍കി.

കഴിഞ്ഞയാഴ്ച ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്നായിരുന്നു പരിശോധന. നഗരസഭാ മേയര്‍ വികെ പ്രശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. ടെക്നോപാര്‍ക്കിനുള്ളിലെ നിള, കാര്‍ണിവല്‍, തേജസ്വിനി, ഭവാനി എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായി 17 ഹോട്ടലുകളിലും ബേക്കറികളിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡില്‍ വൃത്തിഹീനമായ അടുക്കള, വൃത്തി ഹീനമായ പാത്രങ്ങള്‍, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഭക്ഷണത്തില്‍ ഉപയോഗിച്ച്‌ വന്നിരുന്ന നിരോധിത ഉല്‍പന്നങ്ങള്‍, ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ എന്നിവ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ 9 സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ടെക്ക്നോപാര്‍ക്കിന്‍റെ പരിസര പ്രദേശമായ ആറ്റിന്‍കുഴിയില്‍ രണ്ട് സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ജ്യൂസ് പാലസ്, ടേസ്റ്റിലാന്‍റ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്.

വരും ദിവസങ്ങളിലും കഴക്കൂട്ടത്തും ടെക്ക്നോപാര്‍ക്കിന്‍റെ പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യവിഷബാധ ആഹാരത്തിലൂടെയാണോ വെള്ളത്തിലൂടെയാണോ എന്നത് വ്യക്തമല്ല. അത് കൊണ്ട് ടെക്ക്നോപാര്‍ക്കിനുള്ളിലെ വെളളവും വിതരണം ചെയ്യുന്ന കുപ്പിവെള്ളവും ഉടന്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനായി ടെക്നോപാര്‍ക്കിനുള്ളില്‍ വിതരണം ചെയ്യുന്ന വെള്ള കമ്ബനികളുടെ ലിസ്റ്റ് എടുത്ത് പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends