തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഉണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കൈലാത്ത്‌കോണം എല്‍പിഎസ് ജംഗ്ഷന്‍ പൗരാവലി നടത്തിയ ഓണാഘോഷത്തിനിടെയാണ് ആക്രമണം. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമെന്നാണ് വിവരം.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലംഗസംഘം ഓണാഘോഷത്തിനിടെ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കമ്മറ്റി അംഗങ്ങള്‍ അവരെ പിന്തിരിപ്പിച്ചുവിട്ടു. എന്നാല്‍ രാത്രി 11 മണിയോടെ 40 ഓളം വരുന്ന സംഘമായി വീണ്ടുമെത്തി പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
സംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറും പൂര്‍ണമായും തകര്‍ത്തു. അക്രമത്തില്‍ രണ്ടുവീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായാണ് വിവരം. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ലഹരിമാഫിയയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























