Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷന്‍ വാങ്ങാത്തവരുടെ എണ്ണം അടിക്കടി വര്‍ദ്ധിക്കുന്നു... അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ പൊതു വിതരണവകുപ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി

16 JANUARY 2019 09:17 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കഴിഞ്ഞ് മൂന്നുമാസം എട്ടുലക്ഷത്തിലധികം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടില്ല. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകളില്‍ 1,04,810 പേരാണ് ഈമാസങ്ങളില്‍ സബ്‌സിഡി അരിയും ഗോതമ്പും അടക്കം വാങ്ങാതിരുന്നത്.

മുന്‍ഗണന വിഭാഗത്തില്‍ 91,000 പേരും അന്ത്യോദയ വിഭാഗത്തില്‍ 12,000 പേരും അടക്കമാണിത്. മുന്‍ഗണനേതര, സ്‌റ്റേറ്റ് സബ്‌സിഡി വിഭാഗത്തില്‍പെട്ട 4,98,783 പേരടക്കം ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 6,03,590 കാര്‍ഡ് ഉടമകളാണ് റേഷന്‍ വാങ്ങാതിരുന്നത്. ഡിസംബറിലെ കണക്ക് കൂടി ലഭ്യമാകുന്നതോടെ റേഷന്‍ വാങ്ങാത്തവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ അധികമാവും. അന്ത്യോദയ വിഭാഗത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസികളാണ് റേഷന്‍ വാങ്ങാത്തവരില്‍ കൂടുതല്‍. ഇടുക്കി ദേവികുളം താലൂക്കില്‍ മാത്രം ആയിരത്തില്‍ അധികം അന്ത്യോദയ വിഭാഗത്തില്‍പെട്ടവര്‍ റേഷന്‍ വാങ്ങിയിട്ടില്ല. വയനാട് ജില്ലയില്‍ 636 അന്ത്യോദയ കാര്‍ഡുകാരാണ് റേഷന്‍ വാങ്ങാത്തത്.

നിരന്തരം റേഷന്‍വാങ്ങാത്തവരുടെ എണ്ണം അടിക്കടി വര്‍ധിക്കുന്നതിനാല്‍ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണ്. റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ താലൂക്ക്തല പട്ടിക ഇപോസ് വഴി എടുത്ത് വകുപ്പ് നല്‍കിയിട്ടുണ്ട്. ഈമാസം 25നകം റിപ്പോര്‍ട്ട് നല്‍കണം. നിരന്തരം റേഷന്‍ വാങ്ങാതെ വരുന്നതോടെ സബ്‌സിഡിയായി കേന്ദ്രം നല്‍കുന്ന വിഹിതം കുറക്കാനുള്ള സാധ്യത വകുപ്പ് മുന്നില്‍ കാണുന്നുണ്ട്. അന്ത്യോദയ, മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ റേഷന്‍ വാങ്ങാതെ ഇതര സേവനങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നതായും വിവിരം ലഭിച്ചിട്ടുണ്ട്.
അനര്‍ഹര്‍ ഗുണഭോക്തൃ വിഹിതം വാങ്ങുന്നത് കുറ്റകരമാണെന്ന തിരിച്ചറിവാണ് റേഷന്‍ വാങ്ങുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നത്. ഇത്തരം അനര്‍ഹരെ ഒഴിവാക്കുന്നതിനും കൂടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends