Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി; സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച്‌ നടക്കുന്നതിനും അനുയായികള്‍ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു; കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി എംബി രാജേഷ് എംപി

22 JANUARY 2019 04:16 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി എംബി രാജേഷ് എംപി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും ദേശീയപാത വികസനവും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന കെ സുരേന്ദ്രന്റെ പഴയ പോസ്റ്റിന് മറുപടിയുമായാണ് എംബി രാജേഷ് എംപി രംഗത്തെത്തിയിരിക്കുന്നത്. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച്‌ നടക്കുന്നതിനും അനുയായികള്‍ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു എന്നും എംബി രാജേഷ് പരിഹസിച്ചു. കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂടി ഉൾപ്പെടുത്തിയാണ് എംബി രാജേഷിൻറെ പ്രതികരണം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംബി രാജേഷ് പ്രതികരിച്ചത്.

എംബി രാജേഷിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കെ.സുരേന്ദ്രന്‍ സമ്മതം സമര്‍പ്പയാമി
———————————————-

കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂര്‍ത്തീകരിച്ചാല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ…സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയില്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞു.

രണ്ടും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച്‌ നടക്കുന്നതിനും അനുയായികള്‍ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു.

സുരേന്ദ്രന്റെ ചാലഞ്ച് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കല്‍ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നില്ലേ.

ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നും താന്‍ പറയുന്നത് സംഭവിച്ചില്ലെങ്കില്‍ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓര്‍മ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാന്‍ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി….? എന്ന് ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.

എംബി രാജേഷിന്റെ മറുപടിക്ക് ആധാരമായ സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ;

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് യുഡിഎഫിൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്സിന്റെ വക്താക്കളായ എസ്ഡിപിഐ , ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (34 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (48 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (56 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends