നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു

യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഭരണാധികാരി നോര്‍വെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു. ഹരാള്‍ഡ് രാജാവിന് 89 വയസായിരുന്നു. രക്തസംബന്ധമായ രോഗത്തെതുടര്‍ന്ന് ഓസ്‌ളോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.35നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നോര്‍വെയിലെ രാജകൊട്ടാരത്തെ പരിഷ്‌കാരത്തിലേക്ക് നയിച്ചയാളായിരുന്നു അദ്ദേഹം. മറ്റ് ഭരണാധികാരികളെപ്പോലെ പ്രായമേറെയായപ്പോള്‍ അധികാരം മക്കളിലേക്ക് അദ്ദേഹം കൈമാറിയില്ല. രാജാവിന്റെ മരണത്തെ തുടര്‍ന്ന് നോര്‍വെയിലാകെ പതാകകള്‍ താഴ്ത്തിക്കെട്ടി. പള്ളികളില്‍ കൂട്ടത്തോടെ മണിമുഴങ്ങി. പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്‌റ്റോറെ രാജാവിന്റെ മരണത്തില്‍ അനുശോചിച്ചു.
അദ്ദേഹത്തിന്റെ മകനായ ഹാക്കോന്‍ എട്ടാമന്‍ (53) ആകും ഇനി രാജാവാകുക. 1991ലാണ് ഹരാള്‍ഡ് രാജാവ് അധികാരത്തിലേറിയത്. 14ാം നൂറ്റാണ്ടുമുതല്‍ ഇന്നോളം നോര്‍വെയില്‍ തന്നെ ജനിച്ച ആദ്യ രാജാവാണ് ഹരാള്‍ഡ് അഞ്ചാമന്‍. ചെറുപ്പത്തില്‍ ലോകമഹായുദ്ധകാലത്ത് നോര്‍വെയെ ജര്‍മ്മനി പിടിച്ചടക്കിയപ്പോള്‍ ഹരാള്‍ഡ് അമേരിക്കയില്‍ അഭയംപ്രാപിച്ചിരുന്നു. അടുത്തകാലത്ത് നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മൂത്രസഞ്ചിയിലെ കാന്‍സര്‍ അദ്ദേഹത്തിന് ബാധിച്ചിരുന്നു, 2024ല്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കുന്ന ഓപ്പറേഷനും അദ്ദേഹത്തിന് നടത്തി. ചുവന്നരക്താണുക്കള്‍ ശരീരത്തില്‍ നശിക്കുന്ന ഹീമോലൈറ്റിക് അനീമിയ ബാധിച്ചതോടെ താല്‍ക്കാലികമായി ഭരണം മകന്‍ ഹാക്കോണ്‍ എട്ടാമന് നല്‍കിയിരുന്നു. നോര്‍വെ പാര്‍ലമെന്റില്‍ താനെടുത്ത പ്രതിജ്ഞ പാലിക്കാനായി സ്ഥാനത്യാഗം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























