കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍

ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ പാലത്തിന് സമീപം നദിയില്‍ യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. കൊല്ലമ്പുഴ പാര്‍ക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 40നും 50നും ഇടയില്‍ പ്രായം വരുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഇലക്ഷന്‍ ഐഡി കാര്‍ഡില്‍ ഡേറ്റ് ഓഫ് ബര്‍ത്ത് 1964 ആണ്. എന്നാല്‍, മൃതദേഹത്തിന് അത്രയും പ്രായം കാഴ്ചയില്‍ തോന്നിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആളെ തിരിച്ചറിയാനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























