നരേന്ദ്ര മോദി കോല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി കോല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി മറ്റു റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം. ഫെബ്രുവരി എട്ടിന് നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്.
അതേസമയം, അന്നേദിവസം അസന്‍സോളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കുമെന്നാണ് വിവരം. പശ്ചിമ ബംഗാളിലെ മറ്റിടങ്ങളിലും ബിജെപി റാലി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥയാത്രക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബ്രിഗേഡ് പരേഡ് മൈതാനത്ത് മഹാസഖ്യ റാലി നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























