Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേവലം കേരളത്തെ പുനസൃഷ്ടിക്കുകയല്ല, നവോത്ഥാനത്തിന്റെ പുത്തന്‍ സംവിധാനങ്ങളോടെയുള്ള നവകേരളമാണ് സൃഷ്ടിക്കുന്നത്; ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് കേരളം

22 JANUARY 2019 06:36 PM IST
മലയാളി വാര്‍ത്ത

വികസിത രാജ്യങ്ങള്‍ക്ക് പോലും മാതൃകയായ കേരളത്തിന്റെ ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേവലം കേരളത്തെ പുനസൃഷ്ടിക്കുകയല്ല ചെയ്യുന്നത്. നവോത്ഥാനത്തിന്റെ പുത്തന്‍ സംവിധാനങ്ങളോടെയുള്ള നവകേരളമാണ് സൃഷ്ടിക്കുന്നത്. അതിനായി ലോകത്തിലെ എല്ലായിടത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റുള്ളവരുടേയും സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 'കേരളത്തിലെ ദുരന്ത നിവാരണവും പ്രളയ ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും' എന്ന വിഷയത്തെ അധികരിച്ച് ദുബായില്‍ നടന്ന ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തവേയാണ് ലോക രാഷ്ട്രങ്ങളോട് മന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്.

ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓഖി, നിപ, പ്രളയം എന്നിവയെ അതിജീവിക്കാനായി. ഈ മൂന്ന് സാഹചര്യത്തിലും തിരിച്ചുവരാനുള്ള കഴിവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ പങ്കും പരീക്ഷിക്കപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവയെയെല്ലാം കേരളം തരണം ചെയ്തു.

ഈ മൂന്ന് ദുരന്തങ്ങളിലും ആരോഗ്യ വകുപ്പിന്റെ പങ്ക് വളരെ വലുതായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിലൂടെയും മികച്ച ചികിത്സകളിലൂടെയും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് ജീവിത്തിലേക്ക് തിരികെക്കൊണ്ടു വരാന്‍ ആരോഗ്യ വകുപ്പിനായത്.

പ്രളയാനന്തരമുണ്ടായ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി കേരളത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമാണ്. വ്യക്തമായ പ്ലാനിംഗും ശക്തമായ പ്രവര്‍ത്തനങ്ങളും ഏകോപനവുമാണ് പ്രളയാനന്തര പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷപ്പെടാന്‍ കേരളത്തെ സഹായിച്ചത്. ആരോഗ്യ രംഗത്ത് കേരളം മറ്റു പല വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലേക്ക് ഉയര്‍ന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. പ്രളയാനന്തരമുണ്ടായ ഏറ്റവും വലിയ വിപത്ത് പകര്‍ച്ചവ്യാധികളുടെ വന്‍തോതിലുള്ള വ്യാപനമായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് എല്ലാ പ്രതിരോധ നടപടിക്രമങ്ങളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞത് വലിയ നേട്ടമായി.

അപ്രതീക്ഷിതമായി നിപ വൈറസ് ബാധയുണ്ടപ്പോള്‍ പകച്ചു നില്‍ക്കാതെ പൊതുജന ശൃംഖലയെയാകെ ശാസ്ത്രീയമായി സംഘടിപ്പിക്കാന്‍ സാധിച്ചു. ലോകത്തിന് തന്നെ ഭീഷണിയായ നിപ വൈറസിനെ രണ്ടാമത്തെ കേസില്‍ തന്നെ കണ്ടെത്താനായത് സംസ്ഥാനത്തിന്റെ നേട്ടമാണ്. അല്ലെങ്കില്‍ അത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേനെ. ഏത് വികസിത രാജ്യത്തിന് പോലും സ്വപ്നം കാണുന്നതിനപ്പുറം വളരെ ഫലപ്രദമായാണ് നിപയെ തടഞ്ഞുനിര്‍ത്താനായത്. നിപ വൈറസില്‍ മരണമടഞ്ഞ നഴ്‌സ് ലിനിയ്ക്കായി സെമിനാറിലെ ഈ പ്രസംഗം സമര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു. ലെബനന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഘസാന്‍ ഹസ്ബാനി ചടങ്ങില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (26 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (40 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (48 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (57 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends