പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെയും വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെയും ഈ മാസം 31നകം അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

ഈ വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി കേരള പബ്ലിക് സര്‍വിസ് കമീഷനെയും വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെയും ജനുവരി 31നകം അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
പി.എസ്.സി മുഖേന നിയമനം നടത്തുന്ന നിരവധി വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും നിയമനാധികാരികള്‍/വകുപ്പ് തലവന്മാര്‍ പ്രതീക്ഷിത ഒഴിവുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. പലരും റിപ്പോര്‍ട്ട് ചെയ്യാത്തത് ശ്രദ്ധയില്‍പെട്ടതിനാലാണ് ജനുവരി 31വരെ സമയം നല്‍കിയത്.
https://www.facebook.com/Malayalivartha
























