വിമന്‍സ് കോളജിലെ സംഗീതാധ്യാപികയ്ക്ക് ലോകറെക്കോഡ്

തിരുവനന്തപുരത്ത് നടന്ന സൂര്യാ ഫെസ്റ്റിനോടനുബന്ധിച്ച് നിറുത്താതെ 42 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീതക്കച്ചേരി നടത്തി സംഗീതാധ്യാപിക ലോകറെക്കോഡിലേക്ക്.
തിരുവനന്തപുരം വിമന്‍സ് കോളജിലെ സംഗീതവിഭാഗം അധ്യാപികയായ സജ്‌ന വിനീഷാണ് ലോകറെക്കാര്‍ഡിനുടമ ആയത്.
അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിനുള്ള സമര്‍പ്പണമായിരുന്നു റെക്കോഡ് കച്ചേരി.
തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച കച്ചേരി, സജ്‌ന അവസാനിപ്പിച്ചത് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ്.
തുടര്‍ച്ചയായി 42 മണിക്കൂറുകള്‍. 36 മണിക്കൂറായിരുന്നു നിലവിലെ റെക്കോഡ്. കര്‍ണാടക സംഗീതത്തിലെ കൃതികളും ശ്ലോകങ്ങളുമാണ് സജ്‌ന ആലപിച്ചത്.
https://www.facebook.com/Malayalivartha


























