Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്നിനോളം ആസക്തി ; പബ്ജി ഗെയിം നിരോധിക്കപ്പെടണമെന്ന ആവശ്യം ശക്തം

25 JANUARY 2019 02:33 PM IST
മലയാളി വാര്‍ത്ത

പബ്ജി മൊബൈല്‍ ഗെയിമിനു ജനപ്രീതിയാര്‍ജിക്കുന്നതിനൊപ്പം ഈ ഗെയിം നിരോധിക്കപ്പെടണമെന്ന ആവശ്യം ശക്തമാവുകയാണ്. പബ്ജിക്ക് ഗുജറാത്ത് സർക്കാർ വിലക്ക് ഏർപെടുത്തുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. പ്ലെയർ അൺനോൺഡ് ബാറ്റിൽ ​ഗ്രൗണ്ട് എന്ന ​ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ഈ ​ഗെയിമിന് വൻ പ്രചാരമാണുള്ളത്.

പബ്ജി ഗെയിം മയക്കുമരുന്നിനോളം ആസക്തി നല്‍കുന്നതാണെന്നും കുട്ടികളുടെ പഠനനിലവാരത്തെയും മുതിര്‍ന്നവരേയും അത് വിപരീതമായി ബാധിക്കുന്നുണ്ടെന്നുമാണ് പബ്ജിയ്‌ക്കെതിരെ രംഗത്തുവരുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തില്‍ കലാശിച്ചുവെന്നുമുള്ള വാര്‍ത്തകളുമുണ്ട്.

കുട്ടികൾ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിൽ വിദ്യാർത്ഥി സംഘടന പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. അതുപോലെ ദില്ലിയിൽ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാർത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നിലെ വില്ലനും പബ്ജി ​ഗെയിമായിരുന്നു. സ്കൂളിൽ പോകാതെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.

പബ്ജി കോര്‍പറേഷനും ബ്ലൂഹോളുമായി സഹകരിച്ചാണ് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ ടെന്‍സന്റ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വര്‍ധിച്ചത്. അതിജീവനം അഥവാ സര്‍വൈവല്‍ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റില്‍ റൊയേല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത്തരം ഗെയിമുകളില്‍ കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്നു.

പബ്ജിയില്‍ ഒരു കളിയില്‍ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാര്‍ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തില്‍ അവസാനം നിമിഷം വരെ അതിജീവിക്കുന്നവര്‍ വിജയികളായി മാറുന്നു. ഒറ്റയ്ക്കും, രണ്ട് പേര്‍ ചേര്‍ന്നും നാലുപേരുള്ള സംഘങ്ങളായും ഗെയിം കളിക്കാം. മൊബൈല്‍ ഫോണ്‍ പതിപ്പുകൂടാതെ, ഗെയിമിന്റെ പിസി, എക്‌സ് ബോക്‌സ്, പ്ലേ സ്റ്റേഷന്‍ 4 പതിപ്പുകളും ലഭ്യമാണ്.

മറ്റ് പതിപ്പുകളേക്കാള്‍ ലാഭകരവും വലിപ്പം കുറഞ്ഞതുമാണ് പബ്ജി മൊബൈല്‍ എന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പ്. ഇതില്‍ കളിക്കാന്‍ ആവശ്യമായ 70 ശതമാനം കാര്യങ്ങളും സൗജന്യമായി ലഭിക്കും. ഫെയ്‌സ്ബുക്കും ട്വിറ്ററുമായും ബന്ധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗെയിം കളിക്കാനുള്ള സൗകര്യവുമുണ്ട്.

അതിശക്തമായ ഗ്രാഫിക്‌സുകള്‍ ഒരുക്കാന്‍ സാധിക്കുന്ന അണ്‍റിയല്‍ എഞ്ചിന്‍ 4 എന്ന ഗെയിം എഞ്ചിന്‍ ഉപയോഗിച്ചാണ് പബ്ജി തയ്യാറാക്കിയിരിക്കുന്നത്. ഗെയിം കണ്‍സോളുകളിലും പിസികളിലും ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണുകളിലും മാത്രമാണ് മികച്ച ഗ്രാഫിക്‌സുകളും ഇഫക്റ്റുകളുമുള്ള വീഡിയോ ഗെയിമുകള്‍ ലഭിക്കാറുള്ളത്. എന്നാല്‍ പരിമിതമായ സൗകര്യങ്ങളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലും കളിക്കാന്‍ സാധിക്കും വിധമാണ് പബ്ജി മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (10 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (20 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (26 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends