ലോകകേരളസഭ ധൂര്‍ത്തല്ല ; പണം ചെലവാക്കിയത് മലയാളികൾ ; മുഖ്യമന്ത്രി പിണറായി വിജയന്‍

യുഎഇയില്‍ നടന്നത് ലോകകേരളസഭയുടെ റീജിയണല്‍സമ്മേളനമാണെന്നും അതിൽ സര്‍ക്കാര്‍ പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ . സമ്മേളനത്തിന്റെ ആതിഥേയത്വം വഹിച്ചത് അവിടെയുള്ള മലയാളികളാണ്. അവരാണ് സമ്മേളനത്തിനായി പണം ചെലവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന് ആവശ്യമായ പുതിയ അറിവുകളും ശേഷികളും സ്വായത്തമാക്കാന്‍ കഴിയേണ്ടതാണ്. മലയാളികളായ പലരും പല ഉന്നതസ്ഥാനങ്ങളിലുള്ളവരാണ്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് പോകാനുള്ള ചിലവ് വഹിച്ചത് സംസ്ഥാനസര്‍ക്കാരാണ്. അതല്ലാതെ വേറൊരു ചെലവും ഇതിന്റെ പേരില്‍ വന്നിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















