Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴാമങ്കത്തിനൊരുങ്ങുന്ന പ്രൊഫ. കെ.വി തോമസിനെതിരെ കോണ്‍ഗ്രസിലെ യുവനിര രംഗത്ത്. കടല്‍ക്കിഴവന്‍മാരെ നാട് കടത്തണമെന്നും പുതിയ മുഖങ്ങള്‍ വരണമെന്നും യൂത്തന്‍മാര്‍ പരസ്യമായും രഹസ്യമായും പറയുന്നു

01 FEBRUARY 2019 11:04 AM IST
മലയാളി വാര്‍ത്ത

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴാമങ്കത്തിനൊരുങ്ങുന്ന പ്രൊഫ. കെ.വി തോമസിനെതിരെ കോണ്‍ഗ്രസിലെ യുവനിര രംഗത്ത്. കടല്‍ക്കിഴവന്‍മാരെ നാട് കടത്തണമെന്നും പുതിയ മുഖങ്ങള്‍ വരണമെന്നും യൂത്തന്‍മാര്‍ പരസ്യമായും രഹസ്യമായും പറയുന്നു. യുവതലമുറയ്ക്ക് അവസരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെ പ്രസംഗത്തില്‍ പറഞ്ഞെങ്കിലും അത് എത്രത്തോളം പ്രവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണാം. കാരണം ഇവിടുത്തെ സീറ്റ് നിര്‍ണയം സംസ്ഥാന നേതാക്കള്‍ക്ക് കൈമാറിയിരിക്കുകയാണ്.

കെ.കരുണാകരന്റെ ആശ്രിതവത്സലനായ പ്രൊഫ. കെ.വി തോമസ് 1984 മുതല്‍ എറണാകുളത്ത് നിന്ന് മത്സരിക്കുന്നുണ്ട്. 2004ല്‍ ആന്റണി മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയിലേക്ക് പറന്ന അദ്ദേഹം എറണാകുളം സീറ്റുമായാണ് തിരികെ വന്നത്. എങ്ങനെ ചാടിയാലും സീറ്റുമായേ അദ്ദേഹം വീഴൂ എന്നാണ് കോണ്‍ഗ്രസുകാര്‍ കളിയാക്കി പറയുന്നത്. സോണിയാഗാന്ധിയുമായുള്ള അടുപ്പമാണ് കെ.വി തോമസിന്റെ തുറുപ്പുചീട്ട്. എന്നാല്‍ സോണിയ മാറി രാഹുല്‍ വന്നതോടെ കെ.വി തോമസിന്റെയും പി.ജെ കുര്യന്റെയും അപ്രമാദിത്വം ഇന്ദ്രപ്രസ്ഥത്തില്‍ അവസാനിച്ചെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പറയുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ, പൊതുവിതരണ മന്ത്രിയായിരുന്നു കെ.വി തോമസ്.

72 വയസുള്ള കെ.വി തോമസ് വീണ്ടും മത്സരിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കെ.വി തോമസിനെ പേരെടുത്ത് വിമര്‍ശിക്കാതെ പതിവ് മുഖങ്ങള്‍ മാറി നില്‍ക്കണം എന്നാണ് എറണാകുളത്തെ യുവനേതാക്കള്‍ ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആശീര്‍വാദം ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള എറണാകുളത്ത് യുവ നേതാക്കള്‍ ധാരാളമുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. തന്റെ സഭാ സ്വാധീനം ഉള്‍പ്പെടെ ഉപയോഗിച്ച് മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ വി തോമസ് മണ്ഡലത്തില്‍ സജീവമാണ്.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യുവാക്കളെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പ് നല്‍കുകയും അവസാനലാപ്പിലെത്തുമ്പോള്‍ വിജയമുറപ്പിക്കണമെന്ന് പറഞ്ഞ് സ്ഥിരംകുറ്റികളെ തന്നെ പിടിച്ച് നിര്‍ത്തുകയുമാണ് കോണ്‍ഗ്രസിന്റെ രീതി. അത് ഇത്തവണ മാറ്റണമെന്നാണ് യുവനേതൃത്വം ആവശ്യപ്പെടുന്നത്. കെ.വി തോമസ്, പി.സി ചാക്കോ, പി.ജെ കുര്യന്‍ എന്നിവരെ വെട്ടാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ യുവാക്കളെ കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കടല്‍ക്കിഴവന്‍മാര്‍ മാറി നില്‍ക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ കളിയാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഷാഫിയെ പരസ്യമായി അദ്ദേഹം തള്ളിയിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends