Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്‌കൂട്ടര്‍ യാത്രക്കാരനെ, തട്ടിയെടുത്ത കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളായ ലൂതര്‍ ബെന്നും ജോണ്‍ പോളും നിരവധി കേസുകളിലെ പ്രതികള്‍

01 FEBRUARY 2019 04:02 PM IST
മലയാളി വാര്‍ത്ത

യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കയാണ്്് കൊച്ചി. ഇത്തരം സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നത് ശ്രദ്ധയോടെ വീക്ഷിച്ച് പോലീസും. പണത്തിനും മറ്റുമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം മുമ്പ് കൊച്ചിയില്‍ വ്യാപകമായിരുന്നെങ്കിലും പോലീസിന്റെ കര്‍ശന പരിശോധനകളുടെയും നടപടികളുടെയും ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരുന്നു.

എന്നാല്‍, ഇതെല്ലാം തകിടം മറിയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3.30-ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ അടക്കമുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

എറണാകുളം കുമ്പളങ്ങി സ്വദേശിയായ എ.ജെ. തോമസിനെ (59) കൊലപ്പെടുത്തിയ സംഭവത്തില്‍ കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പില്‍ ലൂതര്‍ ബെന്‍ (30), കൊച്ചി നസ്‌റേത്ത്, പീടികപറമ്പില്‍ ഡാനി എന്നു വിളിക്കുന്ന ജോണ്‍ പോള്‍ (33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുള്ളതായി പോലീസ് വ്യക്തമാക്കുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരേ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലും മറ്റ് പോലീസ് സ്‌റ്റേഷനുകളിലുമായി കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടിത്തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെരുമ്പാവൂര്‍ സ്വദേശിയായ വിനീതിനെ മുന്‍വൈര്യാഗ്യത്തെത്തുടര്‍ന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തശേഷം കൂടുതലായി അഞ്ചു ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് വിനീതിന്റെ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു.

ഷിപ്പ് യാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ കാറിന്റെ വേഗം കുറയ്ക്കവേ തന്ത്രപരമായി ഡോര്‍ തുറന്നു പുറത്തേക്കു ചാടി വിനീത് രക്ഷപ്പെട്ടു. വിനീത് കാറില്‍നിന്ന് ചാടിയതോടെ അമിത വേഗത്തില്‍ പോകാന്‍ ശ്രമിക്കുകയും ഈ സമയം തോമസിന്റെ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്നു റോഡില്‍ വീണ തോമസിന്റെ കഴുത്തിലും തലയിലുമായി കാര്‍ കയറിയിറങ്ങി. ഈ സമയം പോലീസ് വാഹനത്തിനടുത്ത് നിരവധി ഇരുചക്ര വാഹന യാത്രികര്‍ പരിശോധനകളുടെ ഭാഗമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അപകടത്തെത്തുടര്‍ന്ന് ഞെട്ടിത്തരിച്ച ഇവരെല്ലാം ഒരു നിമിഷം നടുങ്ങിയെങ്കിലും ഒരു കൂസലുമില്ലാതെ കാര്‍ മുന്നോട്ട് വേഗത്തില്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഗുരുതരമായി പരിക്കേറ്റ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒന്നോടെ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിക്കവേ തട്ടിയെടുത്ത കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ പ്രതികള്‍ ചാലക്കുടിയിലേക്കും അവിടെനിന്നു രാത്രിയോടെ പാലക്കാട്ടേക്കും കടന്നതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചേ അഞ്ചോടെ ഇരുവരെയും ഒളിച്ചു താമസിച്ചിരുന്ന ഹോംസ്‌റ്റേയില്‍നിന്നു പിടികൂടുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. റോയി, എഎസ്‌ഐ അനില്‍കുമാര്‍, എസ്സിപിഒ അനില്‍കുമാര്‍, സിപിഒമാരായ മഹേഷ്, പ്രശാന്ത്, അനില്‍, സുരേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends