Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്... പ്രതികളെ സമയത്തിനു ഹാജരാക്കാത്തതിനാല്‍ പോലീസുകാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തൊപ്പിയും ബല്‍റ്റും ഊരി വയ്പ്പിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ എസ്.പി. റിപ്പോര്‍ട്ട് നല്‍കി

03 FEBRUARY 2019 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

പോലീസുകാരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി തൊപ്പിയും ബല്‍റ്റും ഊരിവയ്പ്പിച്ച മജിസ്‌ട്രേട്ടിന്റെ നടപടി ഏറെ വിവാദമായിരുന്നു. സാധാരണ കള്ളമാരെ പിടിക്കുന്ന പോലീസിന്റെ കുറ്റം കണ്ട് കോടതി കൈയ്യുടനെ പൊക്കി ചെറിയ ശിക്ഷ നല്‍കി. പ്രതികളെ വൈകി കോടതിയിലെത്തിച്ചതാണ് കോടതി കണ്ട കുറ്റം. ഉടന്‍ തന്നെ ശിക്ഷയും ലഭിച്ചു. ബല്‍റ്റും തൊപ്പിയും ഊരി മാറ്റി പോലീസുകാരെ കൂട്ടില്‍ കയറ്റി നിര്‍ത്തി. അവര്‍ പറഞ്ഞ ന്യായമൊന്നും കോടതി കേട്ടില്ല. അതോടെ പോലീസുകാര്‍ വിയര്‍ത്തു. 

സംഭവം വിവാദമായതോടെ അന്വേഷണം വന്നു. നെയ്യാറ്റിന്‍കര രണ്ടാം കോടതിയിലെ മജിസ്‌ട്രേട്ടിന്റെ നടപടി നിയമവിരുദ്ധമാണെന്നു തിരുവനന്തപുരം റൂറല്‍ എസ്.പി. പി. അശോക് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറും.

പോലീസുകാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും അടിയന്തരനടപടി വേണമെന്നും എസ്.പിയുടെ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. രണ്ടു ദിവസംമുമ്പാണ് സംഭവമുണ്ടായത്. പതിനാലു ദിവസം മുമ്പു ബി.ജെ.പി. പ്രവര്‍ത്തകരെ ഹര്‍ത്താല്‍ വിഷയവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവാദ സംഭവം. 

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ പ്രതികളോടൊപ്പം പോലീസുകാരെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നരുവാമൂട് പോലീസ് സ്‌റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഗിരീഷ് കുമാര്‍, ഷിബിന്‍, സത്യശീലന്‍, സുജിത്ത് എന്നിവരെ നാലു പോലീസുകാരാണ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്. മൂന്നാം കോടതി അവധിയായതിനാല്‍ കേസ് കെട്ടുകള്‍ ബെഞ്ച് ക്ലര്‍ക്ക് രണ്ടാം കോടതിയിലേക്കു കൊണ്ടുപോയി. നെയ്യാറ്റിന്‍കര എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ ജിജി സാം, നൂറുല്‍ അമീര്‍, വിഷ്ണു, ജോര്‍ജ് എന്നിവര്‍ പ്രതികളുമായി മൂന്നാം കോടതിയിലെത്തി. എന്നാല്‍, എയ്ഡ് പ്രോസിക്യൂഷന്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രതികളെ രണ്ടാം കോടതിയിലെത്തിച്ചു. സാധാരണഗതിയില്‍ കോടതി മാറുമ്പോള്‍ നിലവിലെ കേസുകള്‍ വിളിച്ചശേഷമാണ് അവധിയിലുള്ള കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നത്.

എന്നാല്‍, മൂന്നാം കോടതിയിലെ കേസുകള്‍ രണ്ടാം കോടതി ആദ്യം വിളിച്ചുതുടങ്ങിയപ്പോള്‍ പ്രതികളെ സമയത്തിനു ഹാജരാക്കിയില്ലെന്ന കാരണത്താലാണ് പോലീസുകാരോടു ബല്‍റ്റും തൊപ്പിയും ഊരിവച്ച് പ്രതികളോടൊപ്പം പ്രതിക്കൂട്ടില്‍ കയറിനില്‍ക്കാന്‍ മജിസ്‌ട്രേറ്റ് ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചത്. ട്രാഫിക്കില്‍ കുരുക്കുകാരണമാണ് എത്താന്‍ വൈകിയതെന്നു വിശദീകരിച്ചെങ്കിലും കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് കൂട്ടാക്കിയില്ല. 

പോലീസുകാരോ കോടതി ജീവനക്കാരോ കോടതി നടപടികളില്‍ വീഴ്ച വരുത്തുമ്പോള്‍ ഡയസിനു സമീപത്തേക്കു വിളിച്ചു വിശദീകരണം ആവശ്യപ്പെടുകയാണ് പതിവ്. അല്ലെങ്കില്‍ ജയില്‍ സൂപ്രണ്ടിനോടോ ജില്ലാ പോലീസ് മേധാവിയോടോ വിശദീകരണം ആവശ്യപ്പെടാം.

സംഭവത്തെക്കുറിച്ച് എ.ആര്‍. ക്യാമ്പില്‍നിന്നു റിപ്പോര്‍ട്ട് വാങ്ങിയശേഷം എസ്.പി. മുഖേന സി.ജി.എമ്മിനു പരാതി നല്‍കുമെന്നു പോലീസ് അസോസിയേഷന്‍ നേതാവ് ജ്യോതിഷ് കുമാര്‍ പറഞ്ഞു.

ഇത് പോലീസുകാര്‍ക്കേറ്റ കടുത്ത അപമാനമായാണ് കരുതുന്നത്. അതിനാല്‍ തന്നെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ഉന്നതതലത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (9 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (16 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (38 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (58 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends