കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷർ ആന്റ് ക്വാറിയിലാണ് രാവിലെ അപകടം സംഭവിച്ചത്. വലിയ പാറക്കല്ല് ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകൾ മുകളിൽ ട്രാക്ടർ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകൾ താഴെ ജോലി ചെയ്തിരുന്നവരുടെ മേൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ക്വാറിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. പാറക്കഷണങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരിൽ ബഹുഭൂരിപക്ഷവും ബിഹാർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha

























