Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഇവളെപ്പോലുള്ളവരെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറും, രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു- ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവായ ജി.സുധാകരന്റെ ചന്തവർത്തമാനം

06 FEBRUARY 2019 08:41 PM IST
മലയാളി വാര്‍ത്ത

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുക്കുകയാണ്. ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവാണ് പൊതുവേദിയില്‍ തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫും ബ്രാഞ്ച് സെക്രട്ടറിയുമായ യുവതിയെ അപമാനിച്ചത്. ഐ.പി.സി 509ാം വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

'കണ്ണ് നിറഞ്ഞുകൊണ്ടാണ് അന്ന് പൊതുവേദി വിട്ടിറങ്ങിയതെന്ന് ജി സുധാകരനെതിരെ കേസ് കൊടുത്ത ഉഷ സാലി വേദനയോടെ പറയുന്നു. ഇതുപോലൊരധിക്ഷേപം ഒരു സ്ത്രീയ്ക്കും സഹിക്കാന്‍ കഴിയില്ല. എങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് പോലും അറിയില്ല. മൈക്കിലൂടെ എന്റെ നേരെ കൈചൂണ്ടിക്കൊണ്ടായിരുന്നു അധിക്ഷേപം. ഇപ്പോഴും അതൊന്നും ഓര്‍ക്കാന്‍ വയ്യ. ഇപ്പോ മൂന്ന് വര്‍ഷമായി. പോരാടി നേടിയതാണ് ഇന്നത്തെ കോടതി വിധി. ആ വിധിയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും നീതി കിട്ടാന്‍ ഏതറ്റം വരെയും പോവും.

‘‘ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടി മാത്രമല്ല നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു. ഇവള്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. 2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രി ജി സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

ജി സുധാകരന്‍ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തനിക്കെതിരേ കടുത്ത അപമാനിക്കലാണ് നടത്തിയതെന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി ഉഷ സാലി നല്‍കിയ പരാതിയില്‍ പറയുന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നപ്പോള്‍ 20,000 രൂപ താന്‍ ശമ്പളം കൊടുത്തിരുന്നു. അതുകൊണ്ടാണ് അവള് വീടുവച്ചത്. അവളുടെ മകളുടെ കല്യാണം നടത്തിക്കൊടുത്തത് ഞാനാണ്. എന്നെല്ലാം മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അത്രയൊന്നും ശമ്പളം ഇല്ലായിരുന്നു. മകളുടെ കല്യാണത്തിന് തലേദിവസം വന്ന് 500 രൂപയാണ് ആകെ തന്നത്.

ഇതൊന്നുമല്ല എന്നെ പൊതുവേദിയില്‍ വച്ച് അത്രയും അധിക്ഷേപിച്ചതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് അവര്‍ പരാതിയില്‍ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുമുള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ അപമാനം ആ​രും ചോദിച്ചില്ല. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ട് തിരിഞ്ഞുനോക്കിയില്ല. പിണറായി മുഖ്യമന്ത്രിയായ ശേഷം പരാതി നല്‍കി, പോലീസിലും പരാതി നല്‍കി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കോടതിയില്‍ പോയത്.

ഇന്ത്യയിലെ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയ്ക്കും മേലില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്ന് കരുതിയാണ് കേസ് കൊടുത്തത്. മൂന്ന് വര്‍ഷമായി തുടരുന്ന പോരാട്ടം ഇനിയും തുടരുമെന്ന് ഇവര്‍ പറയുന്നു. മന്ത്രി ജി സുധാകരനതിരെ സ്ത്രീ വിരുദ്ധതയ്ക്ക് കേസ് എടുക്കാന്‍ അമ്പലപ്പുഴ ജുഡീഷ്വല്‍ ഒന്നാംക്ലാസ് മജിസ്ട്രേററ് കോടതിയാണ് ഇന്നലെ ഉത്തരവിട്ടത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തനിക്കെതിരെ മൈക്കിലൂടെ പൊതുവേദിയില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉഷ പരാതിനല്‍കിയത്. ഉഷ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാഞ്ഞതോടെ റഫര്‍ റിപ്പോര്‍ട്ടായി കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.

സുധാകരന് വേണ്ടി രാപകലില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെ 25 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടയാളായിട്ടും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മറ്റി അംഗവും ഒക്കെ ആയിരിക്കുമ്പോള്‍ റോഡ് ഉദ്ഘാടനത്തിന് വന്ന വേദിയില്‍ വിളിച്ചിരുത്തി കൈചൂണ്ടി എടീ പോടീയെന്നെല്ലാം വിളിച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കിലും അത് പേഴ്സണലായി ചൂണ്ടിക്കാട്ടാന്‍ അവസരമുണ്ടായിട്ടും അത് ചെയ്യാതെ വേദിയില്‍ വിളിച്ചിരുത്തി കൈചൂണ്ടിക്കൊണ്ടാണ് എടീ പോടീ എന്നൊക്കെ വിളിച്ചത്. നിന്നെ ഇനി മേലാല്‍ ഈ പാര്‍ട്ടിയില്‍ കണ്ടുപോകരുതെന്നും പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് കള്ളപ്പരാതിയുണ്ടാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആയിരുന്നു പാര്‍ട്ടിയുടെ ശ്രമം. 10 വര്‍ഷം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് സാലിയെ ഒരു കാരണവുമില്ലാതെ പാര്‍ട്ടി പുറത്താക്കി. പത്രസമ്മേളനം വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. അതേസമയം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങളാണ് മന്ത്രിയുടെ മോശം പെരുമാറ്റത്തിന് കാരണമെന്നു മുന്‍ സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ ഉഷയുടെ ഭര്‍ത്താവ് സാലി വ്യക്തമാക്കുന്നു. വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ ഉഷയും ഭാര്യയും സിപിഐ യിലേക്ക് മാറിയിരിക്കുകയാണ്. 'ഞങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു. കാരണം ഈ പ്രസ്ഥാനം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ചുവന്നകൊടി മരിക്കുന്നത് വരെ മറക്കാന്‍ പറ്റുമോ?' എന്ന് ഉഷ പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends