Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ കേരള സർക്കാരിന് വിധി നടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്നിയില്ലെന്ന് ജസ്റ്റിസ് ബി കമാൽപാഷ

06 FEBRUARY 2019 06:50 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഊന്നിപ്പറയുക മാത്രമാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ചെയ്തതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അല്ലാതെ സ്ത്രീകളെ സുരക്ഷ നല്‍കി പ്രവേശിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിച്ചതാണ് പ്രശ്‌നമായത്. പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ്. ശബരിമലയിലേക്ക് പ്രായം കണക്കാക്കി വനിതാപോലീസുകാരെ നിയോഗിച്ച സര്‍ക്കാരും യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യമാണ് ചെയ്തതെന്നും കെമാല്‍പാഷ പറഞ്ഞു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന പൗരാവകാശം പോലീസ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നീതിന്യായപീഠങ്ങളില്‍ മതിയായ യോഗ്യതയില്ലാത്തവര്‍ കടന്നുകയറിയിട്ടുണ്ടെന്നും കെമാല്‍പാഷ തുറന്നടിച്ചു. നെയ്യാറ്റിന്‍ കരയില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പിയും ബെല്‍റ്റുമഴിപ്പിച്ച് പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയ സംഭവത്തിന് പിന്നില്‍ വിവരക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കവെയാണ് ശബരിമല വിഷയത്തിൽ കേരള സർക്കാരിന് വിധി നടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്നിയില്ലെന്ന് ജസ്റ്റിസ് ബി കമാൽപാഷ വ്യക്തമാക്കിയത്. ശബരിമലയിൽ പോലീസുകാരെ മുന്നിലേക്കിട്ടു കൊടുത്ത് ബലിയാടാക്കുകയാണുണ്ടായത്. സ്ത്രീകളെ കയറ്റണമെന്ന് നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ശബരിമലയിൽ 50 വയസിനു മുകളിലുള്ള വനിതാ പൊലീസുകാരെ മാത്രം വിന്യസിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

ആർത്തവം അശുദ്ധി അല്ല. അതിന്റെ പേരിൽ റോഡിൽ പ്രതിഷേധിച്ചവർക്ക് അമ്മയും പെങ്ങളും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. തെരുവിൽ പോലീസിനെ ആക്രമിക്കുന്നവരെ പോലീസുകാർ നോക്കി വയ്ക്കണം എപ്പോഴെങ്കിലും കയ്യിൽ കിട്ടുമ്പോൾ തിരിച്ചു കൊടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ബംഗാൾ പോലീസ് സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അകത്തിടണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബംഗാളിൽ ഉണ്ടായത്. കേന്ദ്രസർക്കാരിന് ഭരണഘടനാപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും . തെരഞ്ഞെടുപ്പിന് മുമ്പായുള്ള സർക്കസാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതുവരെ മന്ത്രിമാരെയും എംപിമാരെയും സംരക്ഷിക്കുന്ന ജോലിയാണ് സിബിഐ ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കവേ കേസുകൾക്ക് പിന്നാലെ വരികയാണെന്ന് കമാൽപാഷ പറയുന്നു.

അതേ സമയം ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. വിധിയില്‍ പിഴവ് എന്തെന്നു വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ ഇപ്പോള്‍ വാദഗതികള്‍ അറിയിക്കുകയാണ്.

വിധി കേൾക്കുന്നതിനായി കോടതി മുറി നിറഞ്ഞ് ആളുകളാണ്. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ മാത്രമെ പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്.

കോടതി ഇന്നലെ പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹർജികളാണു പരിഗണനയിൽ. പുനഃപരിശോധന ഹർജികള്‍ക്കു പുറമെ ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്. വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയവർക്കെതിരെ ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികൾ പട്ടികയിലില്ല. വിധിയെ പിന്തുണച്ച് പി.ബിന്ദു, കനകദുർഗ, രേഷ്മ നിശാന്ത്, ഷനില സതീഷ് എന്നിവർ നൽകിയ ഇടപെടൽ അപേക്ഷകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends