വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി അധ്യാപകന്റെ പീഡനം... സംഭവത്തില്‍ സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി അധ്യാപകന്റെ പീഡനം. അമ്ബൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണു കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകനാണ് അറസ്റ്റിലായത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























