മറ്റൊരു വിവാദത്തില്‍... ഏറെ വിവാദമായ മാണിക്യ മലരിനും കണ്ണിറുക്കലിനും ശേഷം പ്രിയ വാര്യരുടെ ലിപ് ലോക്ക് വൈറലാകുന്നു; കൗമാരക്കാരെ വഴിതെറ്റിക്കാന്‍ ലിപ് ലോക്ക് ചെയ്യിപ്പിച്ചെന്ന് ആരോപണം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാര്‍ ലൗവിന്റെ പുതിയ ടീസര്‍ വിവാദമായിരിക്കുകയാണ്. കൗമാര പ്രായക്കാരെ വഴി തെറ്റിയ്ക്കാന്‍ സംവിധായകന്‍ ലിപ് ലോക്ക് ചെയ്യിപ്പിച്ചു എന്നാണ് ആരോപണം.
പ്രിയ പ്രകാശ് വാര്യരുടെയും റോഷന്റെയും ലിപ് ലോക്ക് സീനുള്‍പ്പെടുന്ന ടീസറാണ് എത്തിയിരിക്കുന്നത്. ഒരു മിനിറ്റോളം മാത്രമുള്ള ടീസര്‍ ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു.
അതേസമയം യൂട്യൂബില്‍ ടീസറിന് ഡിസ് ലൈക്കുകളും വ്യാപകമാകുന്നുണ്ട്. ലിപ് ലോക്ക് സീനിന് ട്രോള്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലുണ്ട്.
നേരത്തെ ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണ്' എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാമ്‌ബെയ്ന്‍ ശക്തമായിരുന്നു. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിനിടയിലെ കണ്ണിറുക്കലിലൂടെയാണ് മലയാളിയായ പ്രിയ പ്രകാശ് വാര്യര്‍ ലോകമാകെ പ്രശസ്തയായത്.
വെൈാലന്റന്‍സ് ഡേ യുടെ ഭാഗമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍പുതിയ ടീസര്‍ പുറത്തു വിട്ടിട്ടുള്ളത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ മാസം 14നു റിലീസ് ചെയ്യും.
കണ്ണിറുക്കല്‍ കൊണ്ട് ലോകശ്രദ്ധ നേടിയ പ്രിയ വാര്യരും റോഷനും തരംഗമാക്കിയ ഒരു അഡാര്‍ ലവ് പ്രണയദിനത്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സിനിമയിലെ പാട്ടില്‍ ഹിറ്റായത് കണ്ണിറുക്കലാണെങ്കില്‍ ടീസറില്‍ റോഷന്റെയും പ്രിയയുടെയും ലിപ് ലോക്ക് രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് പുറത്തുവന്നിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഫെബ്രുവരി 14ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പ്രിയ വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവിന്റെ' ടീസര്‍ പുറത്തിറങ്ങിയപ്പോഴും ഏറെ വിവാദമായിരുന്നു. ഹോട്ട് ലുക്കില്‍ ഗ്ലാമറസ് വേഷം ധരിച്ചാണ് പ്രിയ ടീസറിലുടനീളം പ്രത്യക്ഷപ്പെട്ടത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പ്രിയയുടെ രണ്ടാമത്തെ സിനിമയാണ്. മോഹന്‍ലാലിനെ നായകനാക്കി ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളിയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. മുംബൈയില്‍ വച്ച് നടന്ന് പ്രത്യേക ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലഹരി നുണഞ്ഞും പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ടീസറില്‍ എത്തുന്നത്. ഇതിനകം തന്നെ പ്രിയ വാര്യരുടെ ഹോട്ട് ലുക്ക് ചര്‍ച്ചയായി കഴിഞ്ഞു. പ്രിയ ഉണ്ടെങ്കിലും ടീസറിന് ലൈക്കുകളെക്കാള്‍ ഡിസ്‌ലൈക്കുകളാണ് കൂടുതല്‍ കിട്ടിയിരിക്കുന്നത്. പുര്‍ണമായും ഇംഗ്ലണ്ടില്‍ ഷൂട്ട് ചെയ്ത ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.
ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലെ താരമായി മാറി.
ഒറ്റരാത്രികൊണ്ട് പ്രിയ വാര്യര്‍ക്ക് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. നിലവില്‍ 35 ലക്ഷം ആളുകളാണ് ഇന്‍സ്റ്റാഗ്രമില്‍ പ്രിയയെ പിന്തുടരുന്നത്. മലയാളത്തില്‍ തന്നെ ഇന്‍സ്റ്റാഗ്രമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രിയ.
ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ആദ്യദിനങ്ങളില്‍ കിട്ടിയത്. അതിനാല്‍ തന്നെ പ്രിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പരസ്യ രംഗത്തേക്കും വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്.
തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനാണ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു.
https://www.facebook.com/Malayalivartha

























