കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത്... പ്രതികള്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനാണ് നടിയുടെ ശ്രമം; ആക്രമിക്കപ്പെട്ട നടിക്കെതിരെ പ്രതി പള്‍സര്‍ സുനി രംഗത്ത്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി പൾസർ സുനി ആക്രമിക്കപ്പെട്ട നടിക്കെതിരെ പ്രതി രംഗത്ത് വന്നിരിക്കുകയാണ്. ജയിലിലായതു കൊണ്ട് ജില്ലകളില്‍ കേസ് നടത്താന്‍ സുനിക്ക് വരുമാനമില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
എറണാകുളം സെഷന്‍സ് കോടതിയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സ്വാതന്ത്ര്യവും നീതിപൂര്‍വ്വകമായ വിചാരണയെ ബാധിക്കുമെന്നും വിചാരണ നീട്ടുന്നതിനും പ്രതികള്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനുമാണ് നടിയുടെ ശ്രമമെന്നും സുനി പറഞ്ഞു.
https://www.facebook.com/Malayalivartha
























