Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ എല്‍.ഡിക്ലാര്‍ക്ക് നിയമനത്തില്‍ വന്‍ അഴിമതി; അഴിമതിക്കാരന് സര്‍ക്കാര്‍ സംരക്ഷണം; അപേക്ഷ സമയത്ത് യോഗ്യതയോ പ്രവര്‍ത്തി പരിചയമോ ഇല്ലാത്തവര്‍ക്കും വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും നിയമനം നല്‍കി ലക്ഷങ്ങളുടെ കുംഭകോണം

07 FEBRUARY 2019 11:05 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ എല്‍.ഡി €ാര്‍ക് നിയമനത്തില്‍ നടന്ന വന്‍ അഴിമതി സര്‍ക്കാര്‍ പൂഴ്ത്തി. അപേക്ഷ സമയത്ത് യോഗ്യതയോ പ്രവര്‍ത്തി പരിചയമോ ഇല്ലാത്തവര്‍ക്കും വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും നിയമനം നല്‍കി ലക്ഷങ്ങളുടെ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ മൂന്ന് എല്‍. ഡി. ക്‌ളാര്‍ക്ക് തസ്തികകളിലേക്ക് നിയമനത്തിനായി 2014 ഫെബ്രുവരി മാസം വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മാസം 26-ാ0 തീയതി ആയിരുന്നു . 2014 മെയ് മാസത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ആയി വിജ്ഞാപനം ഇറക്കി. ബി. കോം. അല്ലെങ്കില്‍ കണക്കില്‍ ബി. എസ്. സി. ബിരുദവും കെ. ജി. ടി. ഇ. ടൈപ്പ് റൈറ്റിംഗ് ഇം ീഷ് ഹയറും സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ €ര്‍ക്കായി രണ്ടുകൊല്ലത്തെ പ്രവര്‍ത്തി പരിചയവുമാണ് തസ്തികയുടെ യോഗ്യതയായി വിജ്ഞാപനം ചെയ്തിരുന്നത്.

ഈ തസ്തികയ്ക്ക് 56 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉണ്ടെന്നു ഉറപ്പു വരുത്തിയ 14 പേരെ എഴുത്തു പരീക്ഷക്ക് ക്ഷണിച്ചു. 11 ഉദ്യോഗാര്‍ത്ഥികള്‍ 2015 ഒക്‌ടോബര്‍ നാലിന് എഴുത്തുപരീക്ഷ എഴുതി. ഇന്റര്‍വ്യൂവിന് മുന്‍പ് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുകയും നാലു ഉദ്യോഗാര്‍ഥികളെ ഒഴിവാക്കുകയും ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിന് 2016 ഫെബ്രുവരി 22-ല്‍ ഇന്റര്‍വ്യൂ നടത്തി. ഇന്റര്‍വ്യൂവിലും എഴുത്തു പരീക്ഷയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അഖില വി ജെ കുമാര്‍ എന്ന ഉദ്യോഗാര്‍ത്ഥിക്ക് 25 ല്‍ 23 മാര്‍ക്ക് നല്‍കി ഒന്നാം റാങ്ക് നല്‍കി നിയമനം നടത്തി. കൃഷ്ണന്‍ കുട്ടി വി. , ഷീജ റാണി എന്നിവരെ സംവരണ തസ്തികകളിലും നിയമിച്ചു. നിയമസഭയില്‍ ഇക്കാര്യം വന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഖില വി. ജെ. കുമാര്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ് സമര്‍പ്പിച്ചിട്ടില്ല എന്ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അറിയിച്ചതായി ഉത്തരം നല്‍കിയിരുന്നു.

കൂടാതെ വിവരാവകാശ രേഖകള്‍ പ്രകാരം അഖില വി. ജെ. കുമാര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തു യോഗ്യത നേടിയിരുന്നില്ലായെന്നും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിക്കുശേഷം നല്‍കാന്‍ ഡയറക്ടര്‍ അനുവദിച്ചതാണ് എന്നും കാണുന്നു. ഇത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. യോഗ്യതയിലെ ഈ കുറവും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലായെന്നതും വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയില്ല എന്നത് അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സൂക്ഷ്മ പരിശോധനയില്‍ വിവിധ തലങ്ങളില്‍ കുറവുകള്‍ രേഖപ്പെടുത്തി 49 ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയപ്പോഴും അഖില വി. ജെ. കുമാറിന്റെ കാര്യം ശ്രദ്ധയില്‍ പെടാത്തതിനു പിന്നില്‍ അഴിമതി നടന്നുവെന്നതിന് തെളിവാണ്.

അതേസമയം പട്ടിക ജാതി സംവരണ തസ്തികയില്‍ നിയമിതനായ കൃഷ്ണന്‍ കുട്ടിയുടെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ശരിയാണോ എന്ന് അന്വേഷിച്ചു കൊണ്ട് പലതവണ പാലക്കാട് പട്ടിക ജാതി വികസന ഓഫീസിലേക്ക് ശാസ്ത്ര മ്യൂസിയം ഡയറക്ടര്‍ കത്തുകള്‍ അയച്ചു. സര്‍ട്ടിഫിക്കറ്റ് ശരിയാണ് എന്ന് അവര്‍ മറുപടിയും കൊടുത്തു. എന്നാല്‍ ഒപ്പം നിയമനം ലഭിച്ച ഷീജാറാണിയുടെ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ശരിയാണോ എന്ന് നാളിതുവരേയും പരിശോധിച്ചതായി അറിയില്ല. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ നിയമസഭയില്‍ നല്‍കിയ പകര്‍പ്പും വിവരാവകാശം വഴി നല്‍കിയ പകര്‍പ്പും വ്യത്യസ്തമാണെന്നും ആക്ഷേപമുണ്ട്.

നിയമസഭയില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകളും പല കൈയ്യക്ഷരങ്ങളും കാണാം. ഈ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഷീജ റാണി €ര്‍ക്ക് / ടൈപ്പിസ്റ്റായി ജോലിചെയ്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളാ യൂണിവേഴ്‌സിറ്റിയുടെ ആനുവല്‍ റിപ്പോര്‍ട്ടുകളില്‍ ഷീജാ റാണി ടൈപ്പിസ്റ്റായി ജോലി ചെയ്തുവെന്നാണ് കാണുന്നത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയില്‍ സംശയം ഉയരുന്നുണ്ട്. ഈ അഴിമതികള്‍ ചൂണ്ടിക്കാണിച്ച പട്ടികജാതി സംവരണത്തില്‍ ജോലിയില്‍ പ്രവേശിച്ച കൃഷ്ണന്‍ കുട്ടിയെ നിയമ വിരുദ്ധമായി പിരിച്ചു വിട്ടു എന്ന് പരാതി നിലനില്‍ക്കുന്നുമുണ്ട്.

കേരള സര്‍ക്കാരിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് കൊണ്ട് പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. ഇവിടുത്തെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കു അനുസൃതമായി സുതാര്യമായി നടത്തേണ്ടുന്നതാണ്. എന്നാല്‍ നിയമനങ്ങളിലെ സ്വജന പക്ഷപാതവും അഴിമതിയും ശ്രദ്ധയില്‍ പെട്ടിട്ടും സര്‍ക്കാര്‍് നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends