പുതിയ കെഎസ്ആര്‍ടിസി എംഡി എം.പി. ദിനേശ്; നാല് മാസം മാത്രമായിരിക്കും ദിനേശിന് സര്‍വ്വീസ് കാലാവധി

പുതിയ കെഎസ്ആര്‍ടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. നാല് മാസം മാത്രമായിരിക്കും ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. മുന്‍വിധികളില്ലാതെയാണ് ചുമതലയേല്‍ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു എം.പി ദിനേശ്. ടോമി തച്ചങ്കരിയെ നീക്കിയാണ് ദിനേശിനെ നിയമിച്ചിരിക്കുന്നത്.
ഇതിനിടെ പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റിയിട്ടുണ്ട്. 8 ദിവസമായി തുടരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്നാണ് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























