Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ സംഭവം; സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ ബിഷപ്പ് ഫ്രാേങ്കായുടെ കുതന്ത്രം; സഭയ്‌ക്കെതിരെ വീണ്ടും സമരം; സമരമുഖം വീണ്ടും കൊഴുക്കാനൊരുങ്ങുന്നു

08 FEBRUARY 2019 09:12 AM IST
മലയാളി വാര്‍ത്ത

ലൈംഗീക പീഡന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി നടപടി സ്വീകരിച്ച സഭയ്‌ക്കെതിരെ വീണ്ടും സമരം നടത്താനൊരുങ്ങി സേവ് ഔവർ സിസ്റ്റേഴ്‌സ്. സ്ഥലം മാറ്റ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ സമരം ആരംഭിക്കുന്നത്.

ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രണ്ടുമണി മുതൽ കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്താണ് കൺവെൻഷൻ. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കൺവെൻഷനിൽ പങ്കെടുത്തേക്കുമെന്ന് എസ്.ഒ.എസ്. ജോയിന്റ് കൺവീനർ ഷൈജു ആന്റണി പറഞ്ഞു.

പ്രതി ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണം.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരംനടത്തുമെന്നു അദ്ദേഹം വ്യക്തമാക്കി.

സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ ബിഷപ്പ് ഫ്രാേങ്കായുടെ കുതന്ത്രമാണ്. ജാമ്യത്തിലുള്ള ഫ്രാേങ്കായ്ക്ക് കേരളത്തിലേക്ക്‌ വരാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കന്യാസ്ത്രീകളെ കേരളത്തിന്‌ പുറത്ത് എത്തിക്കാനാണ് നീക്കം. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക്‌ മാറ്റി ശാരീരികവും മാനസികവുമായി തളർത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി േനതൃത്വം കുറ്റപ്പെടുത്തി.

പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡന കേസുകള്‍ ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വത്തിക്കാനില്‍ ഈ മാസം ചേരുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സംഘാടകരിലൊരാളായ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

പരാതിക്കാരിയായ കന്യാസ്ത്രീയെ കുറവിലങ്ങാട് മഠത്തിൽ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം മുൻകൈയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ അഡ്വ. അനിലാ ജോർജ്, വി.ഡി.ജോസ്, െബഞ്ചമിൻ ആൻറണി, ജോർജ് ജോസഫ്, സി.ജെ.തങ്കപ്പൻ എന്നിവരും പങ്കെടുത്തു.

സ്ഥലംമാറ്റം തൽക്കാലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ജലന്ധർ രൂപതാ അപ്പൊസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസിന് കത്തയച്ചിരുന്നു. മുംബൈയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ജലന്ധറിൽ എത്തിയിട്ടുണ്ട്. വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്റർ ഇടപെടുമോയെന്ന് വ്യക്തമല്ല. കന്യാസ്ത്രീകൾക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

സമരനേതാവായ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെയാണ് വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നല്‍കിയ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കേരളത്തിന് പുറത്തേക്കാണ് സ്ഥലംമാറ്റം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീന കടംതോട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ലംഘിച്ചെന്നും കാണിച്ചാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയും സാക്ഷികളും താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസ് നിര്‍ദേശം നേരത്തെ മിഷണറീസ് ഓഫ് ജീസസ് തളളിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയും അവര്‍ക്ക് പിന്തുണ നല്‍കിയ മറ്റ് അഞ്ച് കന്യാസ്ത്രീകളും താമസിക്കുന്നത് കുറവിലങ്ങാട് മഠത്തിലാണ്. ബിഷപ്പ് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ജീവന് ഭിഷണിയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (17 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends