ശബരിമലയ്ക്കു പിന്നാലെ മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ മുസ്ലീം സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനം നല്‍കുന്നില്ലെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. ഭരണഘടനയുടെ 21, 14 ആര്‍ട്ടിക്കിളിന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹിന്ദുമഹാസഭ നേതാവ് സ്വാമി ദത്താത്രേയ സായ് സ്വരൂപ്‌നാഥ് എന്നയാളാണ് ഇത്തരത്തില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ സമാനമായ ഹര്‍ജിയുമായി ദത്താത്രേയ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നതിന് മതിയായ തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്ലീം വിഭാഗത്തിലെ സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അത് വിലക്കണമെന്നും ദത്താത്രേയയുടെ ഹര്‍ജി ആവശ്യപ്പെടുന്നുണ്ട്.
ശബരിമല കേസുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദുമഹാസഭാ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ജിക്ക് ശബരിമല കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി കണ്ടെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha























