Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടാൽ സുന്ദരന്മാർ ... ഒറ്റനോട്ടത്തിൽ ആരും സംശയിക്കില്ല; യുവാക്കളെ ലക്‌ഷ്യം വച്ച് പിന്തുടരും... ബൈക്ക് തടഞ്ഞ് നിർത്തി പിന്നെ കാണിക്കുന്നതൊക്കെ ഒരൊന്നൊന്നര പുകിലാ... കണ്ണില്‍ മുളകുപൊടി എറിഞ്ഞ്‌ മോഷണം; ചെങ്ങന്നൂരിൽ രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍

08 FEBRUARY 2019 09:06 AM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്‌ച രാത്രി 10 ന്‌ പെണ്ണുക്കര-പള്ളിമുക്ക്‌ റോഡിലായിരുന്നു സംഭവം. പോലീസ്‌ പറയുന്നതിങ്ങനെ. ടൗണില്‍ നിന്ന്‌ ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മര്‍ത്തോമ പള്ളിയുടെ സമീപം വച്ച്‌ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം റോഡിന്‌ കുറുകെ തടഞ്ഞു നിര്‍ത്തി. ഗണേശിന്റെ കൈയില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ്‌ ചെയ്‌തതെന്ന്‌ ചോദിച്ച ശേഷം സംഘം കൈയില്‍ കരുതിയ മുളകുപൊടി മുഖത്ത്‌ വിതറി ഗണേശിനെ മര്‍ദിച്ചു. ഇതിനിടെ ഗണേശിന്റെ കഴുത്തില്‍ കിടന്ന മാല ലിജു പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇയാള്‍ തടഞ്ഞതോടെ ബൈക്കില്‍ നിന്നും ചവിട്ടി റോഡിലിട്ട ശേഷം മാല പൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത്‌ വട്ടത്തില്‍ മുറിഞ്ഞു. ഗണേശിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലാ പെണ്ണുക്കര ദേവീക്ഷേത്രത്തിന്‌ സമീപം ശ്രീകാര്‍ത്തികയില്‍ ഗണേഷ്‌കരുണാകരന്‍നായരെ(39)യാണ്‌ സംഘം ആക്രമിച്ച്‌ ഒന്‍പതര പവന്‍ സ്വര്‍ണമാല തട്ടിയെടുത്തത്‌. ഗണേശ്‌ സഞ്ചരിച്ച വഴികളിലെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. ലിജുവിനെ കൊല്ലത്ത്‌ നിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നും ഇന്നലെ രാവിലെ പിടികൂടി. ഗണേശിന്റെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാല ഇതിനോടകം തന്നെ സംഘം ചെങ്ങന്നൂരിലെ ജുവലറിയില്‍ വില്‍പന നടത്തി 1.60 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇവര്‍ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പോലീസ്‌ കണ്ടെത്തി. ലിജു കഴിഞ്ഞ മൂന്നു മാസത്തിന്‌ മുമ്ബാണ്‌ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത്‌.

ബഹ്‌റിനില്‍ ജോലിയിലായിരുന്ന ഗണേശ്‌ മസ്‌തിഷ്‌ക സംബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘമായാണ്‌ അന്വേഷണം നടത്തിയത്‌.

ബൈക്ക്‌ യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ മാല കവര്‍ന്ന സംഭവത്തില്‍ ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു.സി.മാത്യു(23), മുളക്കുഴ കാരയ്‌ക്കാട്‌ ആര്യഭവനില്‍ അഖില്‍(23) എന്നീ രണ്ടു യുവാക്കളാണ് അറസ്റ്റിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends