Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ നോക്കുകുത്തിയാക്കി സര്‍ക്കാരും ദേവസ്വം കമ്മിഷ്ണറും ചേര്‍ന്ന് കാര്യങ്ങള്‍ നടപ്പാക്കിയതിലുള്ള അമര്‍ഷവും പുറത്താക്കുമെന്ന സൂചനകളും ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജി വെച്ചേക്കുമെന്ന് അറിയുന്നു

08 FEBRUARY 2019 10:30 AM IST
മലയാളി വാര്‍ത്ത

തന്നെ നോക്കുകുത്തിയാക്കി സര്‍ക്കാരും ദേവസ്വം കമ്മിഷ്ണറും ചേര്‍ന്ന് കാര്യങ്ങള്‍ നടപ്പാക്കിതിലുള്ള അമര്‍ഷവും പുറത്താക്കുമെന്ന സൂചനകളും ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജി വെച്ചേക്കുമെന്ന് അറിയുന്നു. ഇക്കാര്യം അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചതായാണ് വിവരം. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് ദേവസ്വം അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് തന്നോട് ആലോചിക്കാതെയാണെന്നും അദ്ദേഹം കോടിയേരിയെ ധരിപ്പിച്ചു. തുടര്‍ന്ന് കോടിയേരി ദേവസ്വം കമ്മിഷ്ണന്‍, ഡല്‍ഹിയില്‍ നിന്നെത്തിയ ദേവസ്വം കമ്മിഷ്ണറെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരേയും എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു.

കോടതിയില്‍ ബോര്‍ഡ് പുതിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് എന്‍. വാസു കോടിയേരിയെ ധരിപ്പിച്ചു. യുവതീപ്രവേശനത്തിലെ ബോര്‍ഡിന്റെ നിലപാട് കോടതി ചോദിച്ചപ്പോള്‍ അനുകൂലിക്കുന്നു എന്ന് പറയുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം ഇക്കാര്യം പ്രമേയത്തിലൂടെ അംഗീകരിച്ചതാണെന്നും വാസു വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ബോര്‍ഡ് യോഗവും ചേരുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് അന്നേ പറയാനൊക്കൂ. അടുത്തമാസം വിരമിക്കുന്ന കമ്മിഷ്ണറെ താമസിക്കാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചരട് വലികള്‍ നടക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് ഇന്നലെ ഡല്‍ഹിയില്‍ നിന്നെത്തിയ കമ്മിഷ്ണര്‍ വിമാനത്താവളത്തില്‍ വെച്ച് പ്രസിഡന്റിന്റെ നിലപാടുകളെ തള്ളി സംസാരിച്ചതും. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തന്നെ പ്രസിഡന്റ് വിളിച്ചിരുന്നെന്നും കോടതിയിലെ കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും എന്‍.വാസു തുറന്നടിച്ചു. ഇത് പത്മകുമാറിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പത്മകുമാറിന്റെ രാജി പാര്‍ട്ടി അനുവദിക്കില്ല. അത് പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയായേക്കും. ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെ കൂടുതല്‍ പ്രകോപിക്കാനും തയ്യാറല്ല. അവരുടെ കൂടെ സമ്മതത്തോടെയാണ് പത്മകുമാറിനെ പ്രസിഡന്റാക്കിയത്. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ പത്മകുമാര്‍ എന്‍.എസ്.എസിന്റെ അതേനിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ ദാസും വിജയകുമാറും ദേവസ്വം കമ്മിഷ്ണര്‍ എന്‍. വാസുവും ദേവസ്വം റിക്രൂട്ട്്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജഗോപാലന്‍ നായരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്നാണ് പത്മകുമാറിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരുടെ പട്ടികയില്‍ നിന്ന് പത്മകുമാര്‍ തെറിച്ചതോടെ അവിടേക്ക് പോകാനോ ഇക്കാര്യങ്ങള്‍ സംസാരിക്കാനോ പറ്റാത്ത സ്ഥിതിയിലാണ് പത്മകുമാര്‍.

പല കാര്യങ്ങളും ദേവസ്വം കമ്മിഷ്ണര്‍ പത്മകുമാറുമായി പങ്കുവയ്ക്കുന്നില്ല. ഇതില്‍ പത്മകുമാറിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍ വാസുവിനൊപ്പമാണ്. അവരുടെ പിന്തുണയോടെയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പത്മകുമാര്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോട് പറഞ്ഞതായാണ് വിവരം. ബോര്‍ഡ് പ്രസിഡന്റായ ശേഷം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പത്മകുമാര്‍ പാര്‍ട്ടി കമ്മിറ്റികളിലും യോഗങ്ങളിലും സാധാരണ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (16 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends