തൃശൂരില്‍ പിക്കപ്പ് ലോറിക്ക് പുറകില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ കടവല്ലൂരില്‍ പിക്കപ്പ് ലോറിക്ക് പുറകില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം. മറ്റൊരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.പിക്കപ്പില്‍ സഞ്ചരിക്കുകയായിരുന്ന ബേപ്പൂര്‍ വട്ടക്കിണര്‍ സ്വദേശി കബീറിന്റെ മകന്‍ അസ്‌ലം (20) ആണ് മരിച്ചത്.
ബേപ്പൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷംസുദ്ദീന്‍ (36) ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ബേപ്പൂര്‍ റോഡില്‍ താമസിക്കുന്ന ബാബുവാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ചൂണ്ടല്‍കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ ഇന്നു പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം നടന്നത്. പഴക്കച്ചവടക്കാരായ സംഘം മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ എടുക്കാന്‍ പോകുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ലോറിക്ക് പിറകില്‍ ടിപ്പര്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കുറെ സമയം ഗതാഗതം തടസപ്പെട്ടു
https://www.facebook.com/Malayalivartha
























