Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് ഇനി ആര്‍ക്കും കല്ലെറിയാം, പരാതി ഉണ്ടാവില്ല. ഇനി ആരെങ്കിലും പരാതി നല്‍കിയാല്‍ കല്ലെറിഞ്ഞ അതേ വേഗത്തില്‍ അത് ചവറ്റുകുട്ടയില്‍ വീണിരിക്കും

08 FEBRUARY 2019 11:48 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് ഇനി ആര്‍ക്കും കല്ലെറിയാം, പരാതി ഉണ്ടാവില്ല. ഇനി ആരെങ്കിലും പരാതി നല്‍കിയാല്‍ കല്ലെറിഞ്ഞ അതേ വേഗത്തില്‍ അത് ചവറ്റുകുട്ടയില്‍ വീണിരിക്കും. രണ്ടാഴ്ച മുമ്പ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെയുള്ള പരാതി അധികൃതര്‍ മുക്കി. പ്രതികള്‍ക്ക് പിന്നാലെ പോയാല്‍ ഇരിക്കുന്ന കസേര കാണില്ലെന്ന് വ്യക്തമായതോടെയാണ് ഏമാന്‍മാര്‍ സഖാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്.

പ്രതിയെ തേടി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസാ ജോണിനെതിരെ നടപടി വേണമെന്ന് തിരുവനന്തപുരം സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മറ്റും ഉറഞ്ഞ് തുള്ളിയിട്ടും ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് അതിലും വലിയ നാണക്കേടാവുമെന്ന് മനസിലാക്കിയാണ് കേസ് ചുരുട്ടിക്കെട്ടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്്‌ളീല സംഭാഷണം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളജ് പൊലീസ് പോസ്‌ക്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം 24ന് പ്രതിയെ കാണാന്‍ എത്തിയ ഡിവൈഎഫ്‌ഐ ഏര്യാ കമ്മിറ്റി നേതാവും സംഘവും പ്രതിയെ കാണണമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നടന്ന വാക്ക്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അതിനിടെയാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സ്റ്റേഷന് നേരെ കല്ലെറിഞ്ഞ് ജനാല പൊട്ടിച്ചത്. തുടര്‍ന്ന് നേതാവും പ്രവര്‍ത്തകരും സ്ഥലംവിട്ടു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിസിപി ചൈത്ര തെരേസാ ജോണ്‍ സ്‌റ്റേഷന്‍ ജിഡിയെ കൊണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുപ്പിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും ഇതുവരെ പിടികൂടാനായില്ല. പൊലീസും പ്രതികളും ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരി ഉള്‍പ്പെടെ ആരോപിക്കുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധനയെ തുടര്‍ന്ന് ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്രയെ അവര്‍ ജോലി ചെയ്തിരുന്ന വനിതാ സെല്ലിലേക്ക് മാറ്റുകയും ചെയ്തു. അതോടെ കേസ് ആവിയായി തുടങ്ങി.

പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ് ഇപ്പോള്‍. പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട് കയറി ആക്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതോടെ വനിതാ കമ്മിഷനെ സമീപിച്ചു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് പോക്‌സോ ചുമത്തിയത്.

മെഡിക്കല്‍ കോളേജ് അണമുഖം കളത്തില്‍ വീട്ടില്‍ രാജീവ് , ബന്ധുവായ ശ്രീദേവ് എന്നിവരാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ആദ്യം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി അവര്‍ വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു ഭീഷണി. അതിനും അവര്‍ കീഴടങ്ങിയില്ല. പ്രതികളുടെ ബന്ധുക്കള്‍ പലപ്പോഴായി വധഭീഷണി നടത്തുകയാണെന്ന് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച പരാതി പൊലീസ് നിര്‍ബന്ധിച്ച് ഒത്തിതീര്‍പ്പാക്കിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends