Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രാൻസ്ജൻഡറുകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ കേരളം; സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അന്നപൂർണ ആയുഷ് രേഖ മെഡിസിൻ ബാങ്ക്

08 FEBRUARY 2019 06:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ , കാസർഗോഡ് ജില്ലകളിലെ ട്രാൻസ്ജൻഡറുകൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി . സന്നദ്ധരക്തദാനം , നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യ യാത്ര സേവനം , അന്നപൂർണ ഡ്രസ് ബാങ്ക് എന്നിവയ്ക്ക് നേതൃത്വം നൽക്കുന്ന അന്നപൂർണ കൂട്ടായ്മ നവഭാരത് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് അന്നപൂർണ ആയുഷ് രേഖ മെഡിസിൻ ബാങ്ക് നടപ്പിലാക്കുന്നത് . തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ സെഷൻസ് ജഡ്ജ് ആർ .എൽ . ബൈജു ഉദ്ഘാടനം ചെയ്തു .സമൂഹത്തോടൊപ്പം ചേർത്ത് നിർത്തപ്പെടേണ്ടവരാണ് ട്രാൻസ്ജൻഡറുകളെന്നും അവരുടെ ഉന്നമനത്തിന്നായി വിദ്യാർത്ഥി സമൂഹത്തിന് ക്രിയാത്മക പങ്ക് വഹിക്കാൻ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർ .എൽ .ബൈജു അഭിപ്രായപ്പെട്ടു ..

അന്നപൂർണ ആയുഷ് രേഖ പദ്ധതിയിലൂടെ കണ്ണൂരിൽ പ്രവർത്തിക്കുന്ന സാന്ത്വനം മെഡിക്കൽസ് , ബോംബെ മെഡിക്കൽസ് എന്നീ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് ട്രാൻസ്ജൻഡറുകൾക്ക് സൗജന്യമായി മരുന്ന് ലഭിക്കുമെന്ന് അന്നപൂർണ ജനറൽ സെക്രട്ടറി ജോഫിൻ ജയിംസ് അറിയിച്ചു . കണ്ണൂർ ,കാസർഗോഡ് ജില്ലകളിലെ ഇരുന്നൂറ്റി അൻപതോളം ട്രാൻസ്ജൻഡറുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും .വരും ദിവസങ്ങളിൽ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്നപൂർണ ചീഫ് - കോ-ഓർഡിനേറ്റർ നവീൻ ആർ.ടി അറിയിച്ചു .

" ട്രാൻസ്ജൻഡറുകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ ലോകത്തിനു മുന്നിൽ കേരളം എന്നും മാതൃകയാണെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഗവ.ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ കെ .ഫൽഗുനൻ അഭിപ്രായപ്പെട്ടു ".

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സർക്കിൾ ഇൻസ്‌പെക്ടർ ഒ. ബാലകൃഷ്ണനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.

കണ്ണൂർ ആസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഫർഹാൻ യാസിൻ , നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഇൻറർനാഷണൽ ഡയറക്ടർ മഹേഷ് ചന്ദ്ര ബാലിഗ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു . സാമൂഹ്യ പ്രവർത്തകൻ ബാബു പാറാൽ , ജില്ലാ ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം സന്ധ്യ ജിജോ , ഗവ. ബ്രണ്ണൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫ. സലിലുള്ളാഹിം , തോമസ് ആലക്കോട് , ആസ്റ്റർ മിംമ്സ് ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.അനിൽകുമാർ എന്നിവർ സംസാരിച്ചു ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (58 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends