Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേതാക്കന്മാരുടെ കൂറുമാറ്റം ബിജെപിയ്ക്ക് അനുഗ്രഹമായി; ഭരണം പിടിച്ചത് നാല് സംസ്ഥാനങ്ങളിൽ; അഞ്ചുവർഷത്തിനിടെ ബി.ജെ.പിയിലേക്ക് കൂറുമാറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാർ

08 FEBRUARY 2019 07:41 PM IST
മലയാളി വാര്‍ത്ത

അഞ്ചുവർഷത്തിനിടെ പത്തു സംസ്ഥാനങ്ങളിൽ നിന്നായി ബി.ജെ.പിയിലേക്ക് കൂറുമാറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാരെന്ന് റിപ്പോർട്ടുകൾ. ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാൻ ബിജെപിയ്ക്ക് സഹായകമായി എന്നതാണ് യാഥാർഥ്യം. മുൻപ് 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒന്‍പത് എം.എല്‍.മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ ആദ്യം തൃണമുല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബി.ജെ.പിയിലേക്കും എത്തുകയായിരുന്നു.

കൂറുമാറിയ എം.എല്‍.എമാര്‍ വഴി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വന്‍ തോതില്‍ സമാഹരിക്കാന്‍ ബി.ജെ.പിക്കായി. കൂറുമാറിയ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എ ആയിരുന്ന രത്തന്‍ലാല്‍ നാഥാണ് നിലവില്‍ വിദ്യാഭ്യാസ മന്ത്രി. ത്രിപുര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രഞ്ജന്‍ ബര്‍മന്റെ മകന്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ ബി.ജെ.പി പാളയത്തില്‍ എത്തിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രവര്‍ത്തകരും കൂട്ടത്തോടെ ബി.ജെ.പി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം 2013-ല്‍ 40 ശതമാനം ആയിരുന്നത് വെറും രണ്ട് ശതമാനത്തില്‍ താഴെയായി. അസമില്‍ തരുണ്‍ ഗോഗോയി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം നടന്നത്.

ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി അസം നിയമസഭാ തിരഞ്ഞെടുപ്പോടെ നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും ബി.ജെ.പിയിലേക്ക് എത്തി. ഗോവയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതോടെ ബി.ജെ.പി ഭരണം പിടിച്ചു. മുന്‍ മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത്ത് റാണെ, ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായ സുഭാഷ് ഷിറോദ്കര്‍ എന്നിരുള്‍പ്പെടെയാണ് കൂറുമാറിയത്. അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രി നബാം തൂകി ഒഴികെയുള്ളവര്‍ പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. പിന്നീട് കൂറുമാറിയ എം.എല്‍.എമാരില്‍ 34 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന പേമ ഖണ്ഡു ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി. മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 കോണ്‍ഗ്രസ് എം.എല്‍.എമാരുണ്ടായിരുന്നു. ഇതില്‍ 9 പേര്‍ കൂറുമാറിയതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (58 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends