Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ട് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കൊടൈക്കനാലിലേക്ക് താമസം മാറിയ മലയാളി വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ; വെള്ളം ലോറി ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ മരിക്കുന്നുവെന്നും, ഭർത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്ന തന്റെ അവസാന ആഗ്രഹവും ആത്മഹത്യാക്കുറിപ്പിലെഴുതി വീട്ടമ്മയുടെ കടുംകൈ...

09 FEBRUARY 2019 09:12 AM IST
മലയാളി വാര്‍ത്ത

കൊടൈക്കനാലിൽ എട്ടുകുട്ടികളുടെ അമ്മയായ മലയാളി യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകൾ റോഡ്‌ ഉപരോധിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം സംസ്കരിക്കാൻ അനുവദിക്കാതെയാണ് വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്താലെ മൃതദേഹം സംസ്കരിക്കാൻ പാടുള്ളൂവെന്ന് ആവശ്യപ്പെട്ടായിരുന്നു വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്ന് പിന്നീട് മൃതദേഹം സംസ്കരിക്കുകയായിരുന്നു.

കൊടൈക്കനാൽ എം.എം. സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ.കെ.ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. മുണ്ടേരിയിലെ നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്.

പള്ളിക്കുന്നിലായിരുന്ന കുടുംബം എട്ടുവർഷമായി കൊടൈക്കനാലിലാണ് താമസം. അവിടെ വെള്ളം ലോറി ജോലിക്കാരനായ ജയശീലൻ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലിൽത്തന്നെ സംസ്കരിക്കണമെന്നും ഭർത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും കുറിപ്പിലുണ്ട്. കൊടൈക്കനാൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജയശീലനെതിരെ നേരത്തേ ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടപടിസ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന്‌ നാട്ടുകാരും അയൽവാസികളും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞെങ്കിലും തൃപ്തരാകാതെ സ്ത്രീകൾ റോഡിൽ കുത്തിയിരുന്നു. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.ഷാജ് തമിഴ്‌നാട് ഡി.ജി.പി.ക്ക് പരാതി നൽകി.

സ്വയം വികസിപ്പിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള ഡിറ്റർജന്റ് വിൽപ്പനയിലൂടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ കണ്ണൂരിൽ ശ്രദ്ധനേടിയിരുന്നു. എട്ട് മക്കളാണിവർക്ക്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് കൊടൈക്കനാലിലേക്ക് താമസം മാറ്റിയത്. അവിടത്തെ ഏറ്റവും മികച്ച സ്കൂളിലായിരുന്നു ഇവരുടെ പഠനം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (52 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends