Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനയെ പ്രകോപിപ്പിച്ചത്... ഗൃഹപ്രവേശനം അടിപൊളിയാക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ സംഭവത്തില്‍ മരണം രണ്ടായി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇതുവരെ കൊന്നത് 13 പേരെ

09 FEBRUARY 2019 10:38 AM IST
മലയാളി വാര്‍ത്ത

കല്യാണമായാലും പാലുകാച്ചായാലും അടിപൊളിയാക്കണമെന്നാണ് മലയാളിയുടെ നിര്‍ബന്ധം. ആ നിര്‍ബന്ധത്തില്‍ 2 ജീവനെടുത്തിരിക്കുകയാണ്. ഗുരുവായൂരിലാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗംഗാധരന്‍ (60) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശി ബാബു നേരത്തെ മരിച്ചിരുന്നു. കോട്ടപ്പടിയിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ബാബു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിന്നില്‍ നിന്നും ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ക്ഷോത്രോത്സവത്തിനാണ് ആനയെ കൊണ്ടുവന്നത്. ആനയെ എഴുന്നള്ളിപ്പിന്റെ ചെലവ് വഹിക്കുന്ന വീട്ടുകാരുടെ ഗൃഹപ്രവേശനത്തിനും കൂടി ആനയെ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് ദുരന്തമുണ്ടായത്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അമ്പത് വയസിലേറെ പ്രായമുണ്ട്. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുന്‍പ് വിവാദത്തിന് ഇടയാക്കിയിരുന്നു.

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനമുള്ള ആനയാണ്.

ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകള്‍. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് ആകര്‍ഷണീയത.

1964 ല്‍ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മോട്ടി പ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോള്‍ ഗണേശന്‍ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കി.

വലതുകണ്ണിന് കാഴ്ചക്കുറവുള്ള ഈ ആന പൊതുവില്‍ ശാന്തനാണെങ്കിലും കൂട്ടാനയെ കുത്തുന്ന ചരിത്രമുണ്ട്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരന്‍ എന്ന ആന രാമചന്ദ്രനാല്‍ ആക്രമിക്കപ്പെട്ട ശേഷം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചരിഞ്ഞു. ഒരിക്കല്‍ തത്തമംഗലം വേല കഴിഞ്ഞു മടങ്ങും വഴി മംഗലാംകുന്ന് കര്‍ണന്‍ എന്ന ആനയെയും രാമചന്ദ്രന്‍ കുത്തിയിട്ടുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളില്‍ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില് നടക്കുന്ന തലപൊക്ക മത്സരങ്ങളില് വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്. പതിനാറു വര്ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് രാമചന്ദ്രന്റെ പാപ്പാന്‍.

13 പേരെയാണ് ഈ ആന കൊന്നിട്ടുള്ളത്. 2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചിരുന്നു. ഇതിനു മുന്‍പും രാമചന്ദ്രന്‍ ഇടഞ്ഞു ആളുകളെ കൊന്നിട്ടുണ്ട്. 2009ല്‍ ഏറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011ല്‍ ഒരു ബാലനെയും ഈ ആന കൊന്നു. അവസാനമായാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന ആന ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (55 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends