Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മായിയമ്മയുമായി കയ്യാങ്കളിയായി, ആശുപത്രിവാസത്തിനൊടുവിൽ വീടുകയ്യേറി അന്ന് ചിരിച്ച വിവാദ നായിക ഇപ്പോൾ ഭർത്താവിനെയും മക്കളെയുമോർത്ത് കണ്ണീരും,കയ്യുമായി അങ്ങാടിപ്പുറത്തെ വീട്ടിൽ- ഭർത്താവിന് തന്നെ വേണ്ടെങ്കിൽ, മക്കളെ വിട്ടുകിട്ടണമെന്ന് വിങ്ങലോടെ കനകദുർഗ...

09 FEBRUARY 2019 11:03 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധിക്ക് പിന്നാലെ കശബരിമല ദർശനം നടത്തിയ കനകദുർഗയുമായുള്ള വിവാഹബന്ധം വേർപെടുത്താനൊരുങ്ങി ഭർത്താവ് കൃഷ്ണനുണ്ണി. വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം ആണ് നിലനില്‍ക്കുന്നത്.

കനകദുര്‍ഗ വലിയ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ കനകദുർഗ നേരിടേണ്ടിവന്ന അവഗണനകള്‍ അതിശക്തമാണ്. നിയമപോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗ വീട്ടില്‍ കയറിയ ഉടനെ ഭര്‍ത്താവും അമ്മയും മക്കളെയും കൊണ്ട് വീട് മാറിയത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോള്‍ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഒന്നും ഓര്‍ത്തില്ല. ശബരിമല കയറിയാല്‍ മതിയെന്ന ചിന്തയായിരുന്നു അവര്‍ക്ക്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തി കനകദുര്‍ഗ്ഗയും ബിന്ദുവും. ഇതിന്‌ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുര്‍ഗ്ഗ നയിച്ചത്.

പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച്‌ ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ശബരിമല ദര്‍ശനം നടത്തിയ കനകദുർഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ജീവിക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. പെരിന്തല്‍മണ്ണ ഗ്രാമകോടതിയുടേതാണ് ഉത്തരവ്. ഭര്‍തൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോള്‍ ഗ്രാമകോടതി 28-ന് പരിഗണിച്ചങ്കിലു മാറ്റി വയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായി എത്തിയ കനകദുർഗയെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടര്‍ന്നാണ് കനകദുര്‍ഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ശബരിമല ദര്‍ശനത്തിനുമുന്‍പ് ആനമങ്ങാട് സപ്ലൈകോ ഔട്ട്‌ലെറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായിട്ടായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. എന്നാല്‍ ഇവിടെ നിരന്തരം ജനസമ്ബര്‍ക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ഇവര്‍ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്.


നാലു വനിതകളടക്കം 10-15 പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ് വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പോലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പോലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മോചനത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (54 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends