Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിജി ശരിക്കും പാവമാണ്; റഫാൽ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മനോഹർ പരീക്കറിനെയും വിമർശിച്ച് വിടി.ബാൽറാം എംഎൽഎ രംഗത്ത്

09 FEBRUARY 2019 11:23 AM IST
മലയാളി വാര്‍ത്ത

റഫാൽ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മനോഹർ പരീക്കറിനെയും വിമർശിച്ച് വിടി.ബാൽറാം എംഎൽഎ രംഗത്ത്. 'വെളിപ്പെടുത്തൽ രേഖ'യോടെ പ്രധാനമന്ത്രിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തായി എന്ന് ആരോപിക്കുകയാണ് വി.ടി.ബൽറാം എം.എൽ.എ. ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത് എന്ന് ബൽറാം പറയുന്നു. ഫേസ്ബുക് പോസ്റ്റ് വഴിയാണ് ബൽറാമിന്റെ പ്രതികരണം.

വിടി ബാലറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

റഫാൽ അഴിമതിയിൽ പ്രതിരോധ വകുപ്പിന്റെ എതിർപ്പ് അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു എന്നൊക്കെയുള്ള സംഘികളുടെ തള്ളിമറിക്കലുകൾ കണ്ടപ്പോഴാണ് ഈ പുതിയ "വെളിപ്പെടുത്തൽ രേഖ" ഒന്നുകൂടി സൂക്ഷ്മമായി നോക്കിയത്. യഥാർത്ഥത്തിൽ നേരത്തെയുള്ള ആരോപണത്തെ കൂടുതൽ ശരിവക്കുകയാണല്ലോ ഇതും ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലിൽ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചർച്ചകൾ ഇന്ത്യയുടെ ഔദ്യോഗിക വിലപേശൽ ശേഷിയെ തകർക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ്. ഇത് ഒന്നുകൂടി അടിവരയിടുന്ന തരത്തിലാണ് മേലുദ്യോഗസ്ഥനായ പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും നോട്ട്. എന്നാൽ അതിനും മുകളിൽ രക്ഷാമന്ത്രി മനോഹർ പരിക്കർ നേരിട്ട് ഏയ് അങ്ങനെയൊന്നും ഇല്ല, അതൊക്കെ വെറും തോന്നലാണ്, മോദിജി ശരിക്കും പാവമാണ് എന്ന തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നു. പ്രതിരോധമന്ത്രിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സംഘികൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.

മോദി നിയമിച്ച മന്ത്രി മോദിയെ രക്ഷപ്പെടുത്താൻ വേണ്ടി ഫയലിലെഴുതുന്ന കുറിപ്പിന് എന്ത് ആധികാരികതയും വിശ്വാസ്യതയുമാണുള്ളത്? റഫാൽ അഴിമതി ഒരു രാഷ്ട്രീയ തീരുമാനപ്രകാരമാണ് നടന്നതെന്നും അതിൽ പ്രതിരോധ മന്ത്രി ഒഴിച്ചുള്ള പ്രതിരോധ വകുപ്പിന് മുഴുവൻ എതിർപ്പായിരുന്നുവെന്നും അല്ലേ ഒരിക്കൽക്കൂടി ഇതിലൂടെ തെളിയുന്നത്? ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത്. ഉപ്പുതിന്ന കൂടുതൽ പേരെ ഇങ്ങനെ സ്വയം വെള്ളം കുടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരുന്നു. 2015 നവംബറിൽ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ആണ് പുറത്തു വിട്ടത്.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ച‌‌ർച്ചകൾ നടത്തുന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നത്. 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.
ജനറൽ റബ്ബിന്‍റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത്തരം ചർച്ചകൾ തങ്ങളുടെ ശ്രമങ്ങൾ ദുർബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്തിൽ പറയുന്നു.

അതേസമയം പ്രതിരോധസെക്രട്ടറി ജി മോഹൻകുമാർ റഫാൽ ഇടപാടിൽ എഴുതി നൽകിയ വിയോജനക്കുറിപ്പിന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ നൽകിയ മറുപടി പുറത്തായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി പ്രതിരോധസെക്രട്ടറി വിയോജനക്കുറിപ്പിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് 2016 ജനുവരി 11 ന് പരീക്കർ നൽകിയ മറുപടിയിൽ ആവശ്യപ്പെടുന്നുണ്ട്.

മനോഹർ പരീക്കർ ഫയലിൽ നൽകിയ മറുപടിയിൽ റഫാൽ ഇടപാടിൽ ഇന്ത്യ- ഫ്രഞ്ച് സർക്കാരുകൾ ഇടപെടുന്നതിൽ വ്യക്തത വരുത്താനും ശ്രമിക്കുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിലെ അഞ്ചാം ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പരീക്കർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് സർക്കാരും ചർച്ചകളുടെ പുരോഗതി അറിയാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും പരീക്കർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരീക്കർ നൽകിയ മറുപടി എഎൻഐയാണ് പുറത്ത് വിട്ടത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends