Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഈറ്റ് ഇന്ത്യാ കമ്പനിയുടെ നുണബോംബുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ മക്കളേ... പത്രം ഇംഗ്ളീഷ് ദേശാഭിമാനി ആയതുകൊണ്ട് പിന്നെ പറയാനുമില്ലല്ലോ; കെ സുരേന്ദ്രൻ

09 FEBRUARY 2019 12:25 PM IST
മലയാളി വാര്‍ത്ത

റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാർ സമാന്തര ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരുന്നു. ആയ തെളിവുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ എന്നാണ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പരിഹാസം. 'ഈറ്റ് ഇന്ത്യാ കമ്പനിയുടെ നുണബോംബുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ മക്കളേ... പത്രം ഇംഗ്ളീഷ് ദേശാഭിമാനി ആയതുകൊണ്ട് പിന്നെ പറയാനുമില്ലല്ലോ'. എന്നാണ് സുരേന്ദ്രന്റെ പരിഹാസം.

റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാർ സമാന്തര ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് മുൻ പ്രതിരോധ സെക്രട്ടറി മോഹൻകുമാർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. കരാറിൽ സാമ്പത്തിക ക്രമമക്കേടുകൾ നടന്നിട്ടില്ല, എല്ലാം സുതാര്യമായിരുന്നു. റിപ്പോർട്ടിൽ എഴുതിയ സാഹചര്യം വേറെയാണ്. കരാറിൽ അംബാനിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോഹൻകുമാറിന്റെ പേരിൽ പുറത്ത് വന്ന വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends