Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒച്ചയുടെ ലോകത്തേക്ക് നിയ മോള്‍ വീണ്ടുമെത്തി; നിയമോൾക്ക് ആശ്വാസം പകർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ; കയ്യടിച്ച് പാസ്സാക്കി സോഷ്യൽ മീഡിയ

09 FEBRUARY 2019 12:47 PM IST
മലയാളി വാര്‍ത്ത

ശ്രവണ സഹായി മോഷണം പോയതുമുതല്‍ ബുദ്ധിമുട്ടിയാ നിയമോളെ വാരിയെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ. ആദ്യം ടീച്ചർ കുഞ്ഞിനെ എടുക്കാൻ കൈനീട്ടിയപ്പോൾ നിയമോൾക്ക്ആദ്യം മടിയായിരുന്നു.

എന്നാൽ ശബ്ദം തിരികെ കിട്ടിയപ്പോൾ അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. തീവണ്ടിയാത്രയ്ക്കിടെ ശ്രവണസഹായി (കോക്ലിയാര്‍ ഇംപ്ലാന്റ് സ്പീച്ച് പ്രൊസസർ) മോഷണം പോയതുമുതല്‍ കരഞ്ഞ് തളര്‍ന്ന് പരി പിടിച്ച നിയ മോളുടെ സങ്കടത്തിന് അറുതിയായാണ് ചാലക്കുന്നിലെ വീട്ടിലാണ് ശ്രവണസഹായിയുമായി മന്ത്രിയെത്തിയത്.

വാർത്തയിലൂടെ വിവരമറിഞ്ഞായിരുന്നു മന്ത്രിയുടെ വരവ്. പകരം ശ്രവണസഹായി അവർതന്നെ മുൻകൈയെടുത്ത് സംഘടിപ്പിച്ചു. നിയമോളുടെ കാതുകളിൽ മന്ത്രിതന്നെ ഉപകരണം വെച്ചുകൊടുത്തു. ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ തുടങ്ങിയതോടെ കുഞ്ഞുനിയ സന്തോഷത്തിലായി. മന്ത്രിയെ ഇരുകൈകൊണ്ടും ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ നൽകിയാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ കുഞ്ഞുമുഖമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ഇനി നിയയും കേള്‍വിയുടെ ലോകത്ത് സജീവമായിരിക്കും.സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.

നിയ മോള്‍ക്ക് പുതിയ സ്പീച്ച്‌ പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയശ്രീയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.

രണ്ടാഴ്ചയ്ക്കകം പുതിയത് കിട്ടുമെന്ന് മന്ത്രി പറഞ്ഞു.സാമൂഹിക സുരക്ഷാ മിഷൻ വഴി വീകെയർ പദ്ധതിലുൾപ്പെടുത്തിയാണ് പുതിയത് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. കൗൺസിലർ എൻ.ബാലകൃഷ്ണൻ ഒപ്പമുണ്ടായിരുന്നു.

ജന്മനാ കേള്‍വി ശേഷിയില്ലാതിരുന്ന നിയശ്രീ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. ഇതിനിടയിലാണ് ശ്രവണ സഹായ യന്ത്രം മോഷണം പോയത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയ മോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു.

സര്‍ജറിക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച്‌ നഷ്ടപ്പെട്ടത്. ട്രെയിനില്‍ നല്ല തിരക്കായതിനാല്‍ ഉപകരണങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.

പെരളശ്ശേരി രൂപ നിവാസിൽ രാജേഷിന്റെയും ചാലക്കുന്നിലെ അജിതയുടെയും മകളാണ് രണ്ടരവയസ്സുകാരി നിയശ്രീ. നിയമോളുടെ സങ്കടം വാര്‍ത്തയായതിനെത്തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.അരമണിക്കൂര്‍ കുഞ്ഞിനൊപ്പം ചെലവഴിച്ചാണ് മന്ത്രി തിരിച്ച്‌ പോയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളരും സഹായം വാഗ്ദാനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends