Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാക്കി കുപ്പായം അഴിച്ച് വെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രശസ്ത ഫുഡ്‌ബോള്‍ താരവും എസ്.ഐയുമായ ഐ.എം വിജയന്‍ വ്യക്തമാക്കി, ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ സമീപിച്ചിരുന്നു

09 FEBRUARY 2019 01:15 PM IST
മലയാളി വാര്‍ത്ത

കാക്കി കുപ്പായം അഴിച്ച് വെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രശസ്ത ഫുഡ്‌ബോള്‍ താരവും എസ്.ഐയുമായ ഐ.എം വിജയന്‍ വ്യക്തമാക്കി. തൃശൂരിലെ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. താല്‍പര്യമില്ലെന്ന് അറിയിച്ചു. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ജനം ആഗ്രഹിക്കുന്നില്ല. വിരമിച്ച ശേഷം എന്ത് ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കാം. ജോലി വിട്ടുള്ള കാര്യങ്ങള്‍ ആലോചിക്കുന്നില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ജോലിയും ഫുഡ്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഐ.എം വിജയന്‍ വ്യക്തമാക്കി.

ഐ.എം വിജയനെ കളിക്കളത്തിലേക്ക് വരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ സഹായിച്ചിരുന്നു. അന്ന് മുതലേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഐ.എം വിജയന് നല്ല ബന്ധമാണുള്ളത്. ആലത്തൂര്‍ മുമ്പ് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. കോണ്‍ഗ്രസിലെ കെ.ആര്‍ നാരായണന്‍ അവിടെ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലേക്ക് പോയ ശേഷം മണ്ഡലം കൈവിട്ടു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സി.പി.എമ്മിന് ആലത്തൂരില്‍ വ്യക്തമായ സ്വാധീനമുണ്ട്. 2009ലും 2014ലും പി.കെ ബിജുവാണ് ആലത്തൂരില്‍ നിന്ന് വിജയിച്ചത്. കഴിഞ്ഞതവണ ബിജു 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ ബിജുവിന് സീറ്റ് നല്‍കില്ലെന്ന് സൂചനകളുണ്ട്.

ഐ.എം വിജയന്‍ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെ കോണ്‍ഗ്രസ് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞതവണ കെ.എ ഷീബ മത്സരിച്ചെങ്കിലും കാര്യമായ ഓളമുണ്ടാക്കാനായില്ല. മത്സരിച്ച് ജയിക്കാന്‍ ത്രാണിയുള്ള നേതാക്കളും തൃശൂരിലില്ല. അതിനാല്‍ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സംവരണ മണ്ഡലമായ ആലത്തൂരില്‍ ദളിത് കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പി.കെ ബിജുവിനെ പോലെയുള്ളവരെ തോല്‍പ്പിക്കാന്‍ കരുത്തരായവരില്ല. മുതിര്‍ന്ന നേതാവായ കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയിലെ സിറ്റിംഗ് എം.പിയാണ്. പിന്നെയുള്ളത് പന്തളം സുധാകരനാണ്. മുതിര്‍ന്ന നേതാവാണെങ്കിലും മധ്യതിരുവിതാംകൂറില്‍ നിന്നുള്ള അദ്ദേഹത്തിന് രാഷട്രീയ പിന്തുണയുണ്ടെങ്കിലും ആലത്തൂര്‍ പിടിച്ചെടുക്കാനുള്ള ജനപിന്തുണയില്ല.

കോണ്‍ഗ്രസുമായി ഏറെ അടുപ്പമുള്ള, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജനെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ തവണ ആലോചിച്ചിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനിജന്‍ ഇന്ന് ഇടത് പാളയത്തിലാണ്. അതിനാല്‍ ആ സാധ്യതയും അടഞ്ഞു. മറ്റൊരു ശക്തനായ നേതാവായ എം.എ കുട്ടപ്പന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് കൊച്ചി കലൂരിലെ വീട്ടില്‍ കഴിയുകയാണ്. ഏതാനും വര്‍ഷം മുമ്പ് പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന അദ്ദേഹം രോഗമുക്തനായെങ്കിലും രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയുമായോ, നേതാക്കളുമായോ യാതൊരു ബന്ധവുമില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends