Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുദ്രാ ലോണ്‍ വഴി പണം തരും, പുതിയ തട്ടിപ്പ്; കറക്കം കാറിലും, ഉറക്കം ടെറസിലും;തട്ടിപ്പ് വീരനായ , സീരിയല്‍ താരം അറസ്റ്റിൽ ; സംഭവബലമായ കഥ ഇങ്ങനെ

09 FEBRUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പലതരം തട്ടിപ്പുകൾ നടക്കുന്ന വാർത്ത ദൈനം ദിനം പുറത്തുവരുന്നത്. എന്നാലിപ്പോൾ തരംഗമായിരിക്കുന്നത് തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ എന്ന സീരിയല്‍ നടൻ നടത്തിയ തട്ടിപ്പാണ്.

ഇയാള്‍ നിസാരക്കാരനല്ല. സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്. ഇയാളാണിപ്പോൾ തട്ടിപ്പിന്റെ പേരിൽ വലയിലായിരിക്കുന്നത്. ഒരു യുവതിയുടെ കൈയ്യില്‍ നിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ക്ക് കുരുക്ക് വീണിരിക്കുന്നത്.

കഥ ഇങ്ങനെ;-

പരാതിക്കാരിയായ യുവതി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ക്ക് സാമ്പത്തികാവശ്യം വന്നപ്പോള്‍ പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് ആരംഭിക്കുന്നത് തന്നെ . വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷ തയ്യാറാക്കുകയും ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി വിജോ. എന്നാല്‍ വായ്പ ലഭിച്ച തുക മൊത്തത്തിൽ വിജോ തട്ടിയെടുത്തെന്നാണ് യുവതി പരാതി നൽകിയത് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തിയത്.

തുടർന്ന് പിടിക്കപ്പെടും എന്നായപ്പോള്‍ വിജോ രാത്രി ഉറങ്ങിയിരുന്നത് സ്വന്തം വീടിന്റെ ടെറസിനു മുകളില്‍.പോലീസ് വീടു വളഞ്ഞപ്പോൾ ടെറസില്‍ ഉറക്കത്തിലായിരുന്നു വിജോ. പോലീസ് എത്തിയതറിഞ്ഞ് ടെറസില്‍ നിന്ന് മതിലില്‍ ഊര്‍ന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു.

ഇതിനുപുറമേ, സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതിന് വിജോ വിയ്യൂര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി . തൃശൂര്‍ പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു വായ്പാ തട്ടിപ്പു കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ സലാമില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പോലീസ് അറിയിച്ചു .

സ്വന്തം മുറിയില്‍ ഉറങ്ങിയിട്ട് നാളേറെയായെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പലരും തന്നെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും ഇവര്‍ രാത്രി വീട്ടിലെത്തുമായിരുന്നെന്നും വിജോ പറയുന്നു. പുലര്‍ച്ചെ തന്നെ കാറില്‍ സ്ഥലം വിടും. പകല്‍ മുഴുവന്‍ കാറില്‍ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോണ്‍ നമ്പറുകളും മാറിക്കൊണ്ടിരുന്നു.ഇതിനിടെ തട്ടിപ്പുകള്‍ തുടര്‍ന്നു.

2016ലെ ബജറ്റില്‍ മൈക്രോ യൂണിറ്റ് ഡവലപ്‌മെന്റ ആന്‍ഡ് റിഫിനാന്‍സ് ഏജന്‍സി (മുദ്ര) എന്ന ചെറുകിട വായ്പാവിതരണ സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ്. രാജ്യത്തെ ചെറുകിട വാണിജ്യ, വ്യവസായ സംരംഭകര്‍ക്ക് സംരംഭവികസനത്തിനു വേണ്ടി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത-സ്വകാര്യ ബാങ്കുകള്‍ വഴിയാണ് വായ്പാവിതരണം. ശിശു കിഷോര്‍, തരുണ്‍ എന്നീ പദ്ധതികളിലായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends